ലണ്ടന്‍ : ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിന് പിന്നാലെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിന് കൊവാക്സിന് ബ്രിട്ടണും അംഗീകാരം നല്കി. കൊവാക്സിന് എടുത്തവര്‍ക്ക് ഈമാസം 22 മുതല്‍ ബ്രിട്ടന് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വിറ്റസര്‍ലാന്‍ഡും കൊവാക്സിന് അംഗീകാരം നല്‍കിയിരുന്നു.
ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നല്കിയ സാഹചര്യത്തില്‍ അമേരിക്ക മുമ്പേതന്നെ പ്രവേശനാനുമതി നല്‍കിയിരുന്നു. കൊവാക്സിന് എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നല്‍കുവെന്നായിരുന്നു ബ്രിട്ടണ് ആദ്യം അറിയിച്ചത്. കൊവാക്സിനൊപ്പം ചൈനയുടെ സിനോവാക്, സിനോഫാം എന്നീ വാക്സിനുകള്‍ക്കും ബ്രിട്ടണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
കൊവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക് ആഗോളതലത്തില്‍ അംഗീകാരം നേടുന്നതിനായി കഴിഞ്ഞ ജൂലൈയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് നടത്തിയ വിശദമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്.
ബ്രിട്ടണും കൊവാക്സിന് അംഗീകാരം നല്‍കിയതോടെ ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതൊടൊപ്പം രാജ്യത്തേക്കുള്ള യാത്രാ നിബന്ധനകള്‍ കൂടുതല്‍ ലളിതമാക്കാനും ബ്രിട്ടന് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന 18 വയസ്സ് പൂര്‍ത്തിയായ രണ്ട് വാക്സിനുമെടുത്തവര്‍ ഇനി സ്വയം ക്വാറന്റൈന് ചെയ്യേണ്ടെന്നും ബ്രിട്ടീഷ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: