തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂന മര്‍ദ്ദമായി മാറി നവംബര്‍ 11 അതിരാവിലെ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി സാധാരണ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബികടലില്‍ നിലനിന്നിരുന്ന തീവ്ര ന്യൂന മര്‍ദ്ദം മധ്യ അറബിക്കടലില്‍ ന്യൂന മര്‍ദ്ദമായി ശക്തി കുറഞ്ഞു. ഇത് അടുത്ത 3 ദിവസം പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: