തിരുവനന്തപുരം: ആചാരത്തിന്റെ ഭാഗമായി ഭക്ഷണത്തില്‍ തുപ്പിയിട്ട് മറ്റുള്ളവര്‍ക്ക് വിളമ്പുന്നതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇത്രയും നികൃഷ്ടമായ അനാചാരങ്ങള്‍ ഇന്നും ഒരു പരിഷ്കൃതസമൂഹത്തില്‍ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികള്‍ അനങ്ങുന്നില്ലന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
എന്തുകൊണ്ട് നമ്മുടെ സാംസ്കാരിക ലോകം മൗനം ഭുജിക്കുന്നു? റിയാസാദി സതീശന്മാര് എന്തുകൊണ്ട് വായ തുറക്കുന്നില്ല? താലിബാന് കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാന്‍ കേരളത്തിനു കഴിയുന്നില്ലെങ്കില്‍ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാന്‍ ഒരുപാടുകാതം താണ്ടേണ്ടിവരില്ലെന്നുള്ള മുന്നറിയിപ്പും അദേഹം പോസ്റ്റിലൂടെ നല്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇത്രയും നികൃഷ്ടമായ അനാചാരങ്ങള്‍ ഇന്നും ഒരു പരിഷ്കൃതസമൂഹത്തില്‍ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികള്‍ അനങ്ങുന്നില്ല. പണ്ടൊക്കെ യുക്തിവാദികള്‍ എന്നൊരു കൂട്ടരെയെങ്കിലും അവിടെയും ഇവിടെയും കാണാമായിരുന്നു. കവര്‍സ്റ്റോറിക്കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്തതെന്തുകൊണ്ട്? ഇതൊക്കെ വെറും ബിരിയാണി മഹാമഹമായി കണക്കാക്കാം.
എന്നാല്‍ ഈയടുത്തകാലത്ത് ഒരു പിഞ്ചു കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ചുള്ള വാര്‍ത്ത നമ്മെ ഞെട്ടിച്ചതാണ്. ആശുപത്രിയില്‍ പോകേണ്ടെന്നും ഖുര്‍ ആന്‍ സൂക്തങ്ങള്‍ ഓതിയാല്‍ മതിയെന്നുമുള്ള മതശാസനയാണ് ആ മരണത്തിന് കാരണമെന്ന് തിരിച്ചറിയുമ്പോഴാണ് നമ്മുടെ തല കുനിഞ്ഞുപോകുന്നത്. അതും ഒരു കുടുംബത്തിന്റെ വ്യക്തിഗത തീരുമാനമായി നമുക്കു ചുരുക്കിക്കാണാം.
ഇങ്ങനെ അനേകം ദാരുണ മരണങ്ങള് ഇവിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട് എന്ന സത്യം അവിടെ നില്ക്കട്ടെ. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം ഭിഷഗ്വരവിദ്യാര്ത്ഥികള് പെണ്‍കുട്ടികളോടൊപ്പം ലൈബ്രറി പങ്കിടില്ലെന്ന് വാശി പിടിച്ചത് അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന ടെലിവിഷന്‍ വാര്ത്തയിലവസാനിച്ചതും നാം കണ്ടു. എന്നാല്‍ ഏതാണ്ട് അയ്യായിരത്തിലധികം അധ്യാപകര്‍ മതശാസനയനുസരിച്ച് കോവിഡ് വാക്സിനെടുക്കാതെ കുട്ടികളെ പഠിപ്പിക്കാന്‍ കേരളത്തില്‍ വാശിപിടിക്കുന്നു എന്നതിനെ നമുക്ക് എങ്ങനെ കാണാന്‍ കഴിയും.
എന്തുകൊണ്ട് നമ്മുടെ സാംസ്കാരിക ലോകം മൗനം ഭുജിക്കുന്നു? റിയാസാദി സതീശന്മാര് എന്തുകൊണ്ട് വായ തുറക്കുന്നില്ല? താലിബാന് കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാന്‍ കേരളത്തിനു കഴിയുന്നില്ലെങ്കില്‍ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാന്‍ ഒരുപാടുകാതം താണ്ടേണ്ടിവരില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: