തിരുവനന്തപുരം:അമസോണ്‍ പ്രൈമിനൊപ്പം മരക്കാര്‍ കേരളത്തിലെ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കാന്‍ നീക്കം നടത്തി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ആന്റണി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ചോദിച്ചാല്‍ കേരളത്തിലെ നൂറിലധികം തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മരക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചാല്‍ തീര്‍ച്ചയായും അത് കളിപ്പിക്കും. പണം മാത്രമല്ലല്ലോ ഒരു സിനിമയുടെ ഉദ്ദേശം. അതിന് വേണ്ടുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്തു കൊടുക്കും. കേരളത്തിലെ നൂറ് തിയേറ്ററിലെങ്കിലും ആ സിനിമ കളിച്ചിരിക്കും. സംഘടനയുടെ സമ്മതം ഒന്നും വേണ്ട.
സര്‍ക്കാര്‍ തിയേറ്റര്‍, നമ്മുടെ സംഘടനയുടെ കീഴിലുള്ള തിയേറ്ററുകള്‍, ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകള്‍, മോഹന്‍ലാലിന്റെ തിയേറ്ററുകള്‍ ദിലീപിന്റെയും തിയറ്ററുകള്‍ അങ്ങനെ നിരവധി തിയേറ്ററുകള്‍ ഉണ്ട്. സിനിമ കളിക്കാന്‍ തുടങ്ങിയാല്‍ നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സിനിമ കളിക്കും. ഞങ്ങള്‍ക്ക് ഒരു കണ്ടീഷനും ഇല്ല, ആ സിനിമ ജനങ്ങളെ കാണിക്കണം അത്രേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം എത്ര പണം വേണമെങ്കിലും ആ കമ്പനിക്ക് നല്‍കാന്‍ തയ്യാറാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: