തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റ ഭാഗമായി മൂന്നു മാസം ഈടാക്കിയ പിഴയില്‍ 75% വര്‍ദ്ധനവ് രേഖപ്പെടുത്തി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങൡ നിന്ന് ലഭിച്ചത് 4.6 കോടിയാണെന്ന് നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളുടെ വിശകലനം വ്യക്തമാക്കുന്നു. മുന്നേ ഇത് 2.63 കോടി മാത്രമായിരുന്നു.
സംസ്ഥാനത്ത് ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതല്‍ പിഴ ഈടക്കിയത് തിരുവനന്തപുരം നഗരത്തിലാണ്. ഒക്ടോബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 46,378 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4,60,69,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജൂലായ് മുതല്‍ രണ്ട് മാസത്തിനുള്ളില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 1.9 കോടി പിഴ ഈടാക്കി.
ഓഗസ്റ്റ് വരെ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പിഴയില്‍ സംസ്ഥാനത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം റൂറല്‍ ആയിരുന്നു. തിരുവനന്തപുരം റൂറല്‍ 2020 മാര്‍ച്ച് മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 9.04 കോടി രൂപയാണ് പിഴയായി ലഭിച്ചത്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ പിഴയില്‍ ഏകദേശം 60 ലക്ഷം രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം കളക്ഷന്‍ 9.63 കോടി രൂപയായി. റൂറല്‍ പരിധിയില്‍ ഒരു വര്‍ഷം 1.4 ലക്ഷം നിയമലംഘന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തുടനീളമുള്ള വ്യാപാരികളില്‍ നിന്ന് രണ്ട് കോടി രൂപ പിഴയായി പിരിച്ചെടുത്തതായി രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: