തിരുവനന്തപുരം: പഞ്ചാബ് ഇന്ധനനികുതി കുറച്ചത് അവിടെ തെരഞ്ഞെടുപ്പ് വരുന്നതിനാലാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ സംസ്ഥാനത്തിന്റെ വാറ്റ് കുറച്ച് ഇന്ധനവില കുറച്ചപ്പോള്‍ കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം, തെലുങ്കാന രാഷ്‌ട്രസമിതി, ഡിഎംകെ എന്നീ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്‌ക്കാന്‍ വിസമ്മതിക്കുകയാണ്. എന്നാല്‍ ഇതിന് വിപരീതമായി കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന പഞ്ചാബ് കഴിഞ്ഞ ദിവസം ഇന്ധനനികുതി കുറച്ചതായി പ്രഖ്യാപിച്ചു. ഇത് വഴി പഞ്ചാബില്‍ പെട്രോള്‍ വില ലിറ്ററിന് പത്ത് രൂപയും ഡീസല്‍ വില അഞ്ച് രൂപയും പഞ്ചാബ് സര്‍ക്കാര്‍ കുറച്ചതിനാല്‍ വില 100 രൂപയില്‍ താഴെ എത്തി.
സംസ്ഥാനങ്ങള്‍ നികുതി കുറയ്‌ക്കുന്നതിന് ഒരു പരിധിയുണ്ടെന്നും കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്‌ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തെയും കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: