തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം നടക്കുക. മുന്‍പ് നടത്തിയ സമരം വിവാദമായത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു, അതിനാല്‍ ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ചക്രസ്തംഭന സമരത്തിന് കെ.സുധാകരന് നേതൃത്വം നല്‍കും. കൊച്ചിയിലെ റോഡ് ഉപരോധത്തെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തിരുവനന്തപുരത്തെ സമരത്തില്‍ പങ്കെടുക്കും.
എന്നാല്‍ ആദ്യം കൊച്ചിയില്‍ ആദ്യം നടത്തിയ സമരത്തിനെതിരെ നടന് ജോജു പ്രതികരിച്ചത് പാര്‍ട്ടിക്ക് നല്ല ക്ഷീണ മുണ്ടാക്കി. നാടനെ വിമര്‍ശിച്ച് കോണ്‍്ഗ്രസ് നേതാക്കളെല്ലാം രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയില്‍ സിനിമ ഷൂട്ടിങ് ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. നടന് ജോജുവിനെ തേടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത്. ഷൂട്ടിങ് കാരണം വഴിതടയുന്നു എന്നാരോപിച്ചായിരുന്നു ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം.
പൊന്‍കുന്നത്തു നിന്നെത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരായ മുദ്രാവാക്യം മുഴക്കിയാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഇവരെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കി. പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയുടെ ഷൂട്ടിങ്ങായിരുന്നു നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: