കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെയും എംഎല്‍എ ഫണ്ടിലെയും പണികള്‍ പൂര്‍ത്തിയാക്കിയിട്ടും കരാറുകാര്‍ക്ക് ബില്ലുമാറി നല്‍കുന്നില്ല. 1000 കോടിക്കു മുകളിലുള്ള തുകയുടെ ബില്ലുകള്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള കരാര്‍ പണികള്‍ പൂര്‍ത്തീകരിച്ചിട്ടും ബില്ലുമാറുന്നില്ലെന്ന് ആള് കേരള ഗവ. കോണ്‍ട്രാക്ട്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതലുള്ള ബില്ലുകളാണ് മാറാതിരിക്കുന്നത്.
നിരവധി തവണ പരാതിപ്പെട്ടിട്ടും ബില്ലുകള്‍ മാറുകയോ മേല്‍നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികളുടെ അഞ്ചാംമാസം വരെയുള്ള ബില്ലുകള്‍ മാത്രമാണ് മാറിയിട്ടുള്ളത്. ബില്ലുമാറാതിരിക്കുന്നത് കരാറുകാരെ വലിയ കടക്കെണിയിലാക്കിയിരിക്കുകയാണ്. ഇതോടൊപ്പം നിര്‍മാണ മേഖലയിലെ സാധനങ്ങളുടെ വിലക്കയറ്റവും പ്രവൃത്തികളെ സാരമായി ബാധിച്ചിരിക്കുന്നു.
ടാര്‍, കമ്പി, സിമന്റ്, ക്രഷര്‍ ഉത്പന്നങ്ങളുടെ വന്‍വില കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രവൃത്തികള്‍ എടുത്തിട്ടുള്ള കരാറുകാര്‍ക്ക് ഇതുമൂലം വലിയ നഷ്ടം ഉണ്ടാകുന്നു. കേരളത്തില്‍ ഉത്പ്പാദിക്കുന്ന മലബാര്‍ സിമിന്റെങ്കിലും വില കുറച്ച് നല്കാന് സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് കരാറുകാര്‍ ആവശ്യപ്പെടുന്നു.
നിരവധി തൊഴിലാളികളാണ് ചെറുകിട, ഇടത്തരം കരാറുകാരെ ആശ്രയിച്ച് കഴിയുന്നത്. ആയിരങ്ങള്‍ ആശ്രയിച്ചുകഴിയുന്ന കരാര്‍ മേഖലയെ സംരക്ഷിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടാന്‍ വ്യാജ സൊസൈറ്റികള്‍ രൂപീകരിച്ച് കരാര്‍ പണികള്‍ ഏറ്റെടുക്കുന്നത് വ്യാപകമാകുകയാണ്. ജില്ലയില്‍ തന്നെ ഇത്തരത്തില്‍ നിരവധി പേപ്പര്‍ സൊസൈറ്റികള്‍ നിലവിലുണ്ടെന്ന് കരാറുകാര്‍ പറഞ്ഞു. സൊസൈറ്റികള്‍ക്ക് നല്കുന്ന 10 ശതമാനം അധിക നിരക്ക് നേടിയെടുക്കുന്നതിനാണ് പേപ്പര്‍ സൊസൈറ്റികള്‍ രൂപീകരിക്കുന്നത്. ഇതു സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. യഥാര്ത്ഥകരാറുകാരുടെ ജീവിതോപാധി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഗവ. കരാറുകാരുടെയും തൊഴിലാളികളുടെയും നിലനില്‍പ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ തെറ്റായ സമീപനത്തില്‍ മാറ്റം വരുത്തണമെന്നാണ് കരാറുകാരുടെ ആവശ്യം.
കരാറുകാര്‍ സമരത്തിലേക്ക്
കൊല്ലം: ആള് കേരള ഗവ. കോണ്‍ട്രാക്ട്സ് അസ്സോസിയേഷന് (എകെജിസിഎ) കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10ന് രാവിലെ 10 മണിക്ക് ജില്ല പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
കരാറുകാര്‍ നേരിട്ടുകൊ ണ്ടിരിക്കുന്ന വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട വകുപ്പുകളെയും പലവട്ടം ബോധ്യപ്പെടുത്തിയിട്ടും യാതൊരു പരിഗണനയും ലഭിക്കുന്നില്ല. ഇതോടെയാണ് സമര മാര്‍ഗത്തിലേക്ക് നീങ്ങിയതെന്ന് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്ന് എകെജിസിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: