.ചാലക്കുടി: സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീരേഖയെ അനുമോദിക്കാന്‍ സുരേഷ് ഗോപി എംപി കൊരട്ടി കോനൂരുള്ള ശ്രീരേഖയുടെ വീട്ടിലെത്തി. താന്‍ ആരാധിക്കുന്ന നടന് നേരിട്ട് വീട്ടിലെത്തിയപ്പോള്‍ അവാര്‍ഡിനെക്കാള്‍ വലിയ സന്തോഷമുണ്ടെന്ന് ശ്രീരേഖ പറഞ്ഞു. സഹപ്രവര്‍ത്തകയെ ആദരിക്കുവാനാനെത്തിയതാണെന്നും, എന്നാല്‍ ഈ ആദരം പ്രധാനമന്ത്രിയുടെ ആദരവാണെന്നും സുരേഷ്ഗോപി പ്രതികരിച്ചു.
വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രസാദവുമായിട്ടാണ് സുരേഷ്ഗോപി ശ്രീലേഖയെ ആദരിക്കാനെത്തിയത്. പൊന്നാടയണിയച്ച് ആദരിച്ച ശേഷം പ്രസാദവും ശ്രീരേഖയ്ക്ക് നല്കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാര്‍, മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, വാര്‍ഡ് മെമ്പര്‍ ബിജി സുരേഷ്, പഞ്ചായത്തംഗം പി.ജി. സത്യപാലന്, ബിജെപി കൊരട്ടി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇ.എം. സുനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി വി.സി.സിജു, രാജേഷ് പിഷാരിക്കല്‍, ബിജു മാടന തുടങ്ങിവര്‍ സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.
ശ്രീരേഖയുടെ വീട്ടിലെത്തി മടങ്ങും വഴി കൊരട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പറമ്പില്‍ പണിയെടുത്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മധുരപലഹാരം സമ്മാനമായി നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്. വാര്‍ഡ് മെമ്പര്‍ ബിജി സുരേഷ് തൊഴിലാളികളെ എംപിക്ക് പരിചയപ്പെടുത്തി.
പാഥേയത്തില്‍ ഭക്ഷണം വച്ച് സുരേഷ്ഗോപി
ചാലക്കുടി: വിശപ്പ് രഹിത കൊരട്ടി എന്ന ആശയം മുന്‍നിര്‍ത്തി സ്ഥാപിച്ച പാഥേയത്തില്‍ മധുരഭക്ഷണം വച്ച് സുരേഷ്ഗോപി എംപി. പാഥേയത്തില്‍ വെക്കുന്ന ഭക്ഷണങ്ങള്‍ ചൂടാറാതെ ഇരിക്കുവാന് വേണ്ട സംവിധാനമൊരുക്കാമെന്ന് സുരേഷ് ഗോപി സന്ദര്‍ശന വേളയില്‍ അറിയിച്ചു. ജനമൈത്രി പോലീസിന്റെയും ജനകീയ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാഥേയത്തിന് തുടക്കമിട്ടത്.
പാഥേയത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണിന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിനുള്ള ആദരവ് സബ്ബ് ഇന്‍സ്പക്ടറെ അറിയിച്ചാണ് സുരേഷ്ഗോപി മടങ്ങിയത്. പാഥേയത്തിന്റെ പ്രവര്‍ത്തകരായ കെ.എന്‍. വേണു, സുന്ദരന്‍ പനംക്കൂട്ടത്തില്‍, കെ.സി. ഷൈജു തുടങ്ങിയവര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: