അമ്പലപ്പുഴ: വെള്ളിയാഴ്ച കുറവന്തോട് ഭാഗത്ത് വെച്ച് പുന്നപ്ര തെക്ക് പഞ്ചായത്ത് 7-ാം വാര്‍ഡില്‍ പാലമൂട് വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സമീറി(35) നെ ആക്രമിച്ച കേസിലാണ് രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ വലിയപറമ്പ് കോളനിയില്‍ സിയാദിന്റെ മകന് ഡപ്പി എന്ന് വിളിക്കുന്ന ഷിയാസ് (24) , 12-ാം വാര്‍ഡില്‍ കാട്ടുപറമ്പ് വീട്ടില്‍ ഫര്‍സല്‍ (30) ,എന്നിവരെ അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാര്‍ പുന്നപ്ര സിഐ പ്രതാപ ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
ഒളിവില്‍ പോയ മറ്റൊരു പ്രതിയായ നീര്‍ക്കുന്നം സ്വദേശി അലി (35)ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിത മാക്കി. ബിസിനസ് സംബന്ധമായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പറയപെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: