മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സാഹചര്യങ്ങള്‍ വിപരീതമായതിനാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നും പിന്മാറും. വാഹന ഉപയോഗം നിയന്ത്രിക്കണം. വ്യവസ്ഥകള്‍ പാലിക്കുവാന്‍ അത്യദ്ധ്വാനം വേണ്ടിവരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് അബദ്ധമാകും. മാതാപിതാക്കളുടെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും. ഭക്ഷ്യ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ഗൃഹനിര്‍മാണം പുനരാരംഭിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാന്‍ അവസരമുണ്ടാകും. ശത്രുതാ മനോഭാവത്തിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. മേലധികാരി അവധിയായതിനാല്‍ കൂടുതല്‍ ചുമതല ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ചെലവിനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. സ്വന്തമായ പ്രവര്‍ത്തന മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷാ, ഇന്റര്‍വ്യൂ പരീക്ഷണ നിരീക്ഷണങ്ങള്‍ തുടങ്ങിയവയില്‍ വിജയിക്കും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകള് വേണ്ടി വരും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മാനസാന്തരം വന്ന സുഹൃത്തിന്റെ സമീപനത്തില്‍ ആശ്വാസവും, സമാധാനവും തോന്നും. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തുവാനിടവരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് അവസരം വന്നുചേരും. വ്യാപാര വിപണന മേഖലകളില്‍ ഉണര്‍വ്വ് ഉണ്ടാകും. ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനങ്ങള്‍ വന്നു ചേരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പാരമ്പര്യ വിജ്ഞാനം ആര്‍ജിക്കും. പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പ്രവൃത്തിയിലൂടെ ഫലപ്രദമാക്കുവാന്‍ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം ശീലമാക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ ഭൂമി വില്ക്കുവാന് തീരുമാനിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സുദീര്‍ഘമായ ചര്‍ച്ചയിലൂടെ പരിഹരിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വര പ്രാര്‍ത്ഥനകളാല്‍ സ്വായത്തമാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരമുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സഹപ്രവര്‍ത്തകര്‍ അവധിയായതിനാല്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരും. പുതിയ വ്യാപാര വ്യവസായങ്ങള്‍ തുടങ്ങുവാനുള്ള ആശയമുദിക്കും. പൂര്‍വിക സ്വത്തു ഭാഗം വയ്ക്കുന്നതിനാല്‍ യുക്തമായ നിര്‍ദേശം നല്കുവാന് സാധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മറ്റുള്ളവര്‍ക്ക് അതൃപ്തി തോന്നുന്ന തരത്തിലുള്ള സംസാരശൈലി ഒഴിവാക്കുവാന്‍ ഉള്‍പ്രേരണ തോന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: