ബാഴ്സലോണ: മുന്‍ മധ്യനിരതാരവും ക്യാപ്റ്റനുമായ സാവി ഹെര്‍ണാണ്ടസിനെ ബാഴ്സലോണയുടെ മുഖ്യ പരിശീലകനായി നിയമിച്ചു. 2024 വരെയാണ് കാലാവധി. റൊണാള്‍ഡ് കൂമാനെ പിരിച്ചുവിട്ട ഒഴിവിലാണ് സാവിയെ ബാഴ്സ മുഖ്യ പരിശീലകനായി നിയമിച്ചത്.
സാവിയെ വിട്ടുനല്‍കാമെന്ന് ഖത്തറിലെ അല്‍ സാദ് ക്ലബ്ബ് കഴിഞ്ഞ ദിവസം ബാഴ്സലോണയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ മുഖ്യ പരിശീലകനാക്കിയത്.
നാല്‍പ്പത്തിയൊന്നു വയസ്സുകാരനായ സാവി 17 വര്‍ഷം ബാഴ്്സലോണയ്ക്കായി കളിച്ചു. 767 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും എട്ട് ലീഗ് കിരീടങ്ങളും സഹിതം 25 ട്രോഫികള്‍ സ്വന്തമാക്കി. കഴിഞ്ഞ മാസം നടന്ന ലാ ലിഗ മത്സരത്തില്‍ ബാഴ്സ 1-0 ന് റായോ വല്ലേക്കാനോയോട് തോറ്റതിനെ തുടര്‍ന്നാണ് കൂമാനെ പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: