ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏകദേശം 8500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സോണുകളിലായാണ് 8500 അപ്രന്‍റീസ് ഒഴിവുകള്‍ ഉള്ളത്.
താത്പര്യമുള്ളവർക്ക് എസ്.ബി.ഐയുടെ sbi.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷ നല്‍കാം.
ഡിസംബർ പത്താണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 2022 ജനവരിയില്‍ പരീക്ഷ നടക്കും. . ഓൺലൈൻ പരീക്ഷയാണ് നടത്തുക. തദ്ദേശീയ ഭാഷാ പരീക്ഷയും ഉണ്ടായിരിക്കും. ഇത് രണ്ടിലെയും മികവ് കണക്കാക്കിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
ഒരു അംഗീകൃത സർവകലാശാലയുടെ കീഴിൽ നിന്ന് 2020 ഒക്ടോബർ 31 ന് മുമ്പ് ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 20 വയസിനും 28 വയസിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വര്‍ഷങ്ങളില്‍ സ്‌റ്റൈപന്‍റുണ്ടാകും. ആദ്യ വർഷം മാസം 15,000 രൂപയും രണ്ടാമത്തെ വർഷം 16,500 രൂപയും മൂന്നാം വർഷം 19,000 രൂപയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: