ന്യൂദൽഹി : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ നവംബറില്‍ തന്നെ ആരംഭിക്കാന്‍ തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 16നും പത്താംക്ലാസ് പരീക്ഷകള്‍ 17നും ആരംഭിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനായി പുതിയ നിര്‍ദ്ദേശങ്ങളും സിബിഎസ്‌ഇ പുറപ്പെടുവിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കുളള സുരക്ഷ ഉറപ്പാക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും, ഉത്തരപേപ്പറുകളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമാണ് നല്‍കീയിരിക്കുന്നത്. ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന ഒഎംആര്‍ ഉത്തര പേപ്പറുകള്‍ സ്‌കൂളുകള്‍ പ്രിന്റ് ചെയ്തു എടുക്കണം. എ4 സൈസിലുളള ഉന്നതനിലവാരമുളള പേപ്പറുകളില്‍ വേണം പ്രിന്റുകള്‍ എടുക്കുവാന്‍. ഒഎംആര്‍ ഉത്തരപേപ്പറുകൾ സ്കൂളുകളില്‍ നിന്ന് തന്നെ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
എന്നാല്‍ ദല്‍ഹിയിലെ സിബിഎസ് സി സ്‌കൂളുകളുടെ പ്രിന്‍സിപ്പാള്‍മാരുടെ അസ്സോസിയേഷന്‍ പറയുന്നത് ഇത്ര അധികം ഒഎംആര്‍ ഷീറ്റുകള്‍ പ്രിന്റെടുക്കുക എന്നത് അപ്രായോഗികമാണെന്നാണ്. അതിനാല്‍ നേരത്തേ നല്‍കിയിരുന്ന പോലെ ചോദ്യപേപ്പറുകളും ഉത്തരപേപ്പറുകളും ബോര്‍ഡ് തന്നെ തരണം എന്നാണ് അവര്‍ അഭ്യര്‍ഥിക്കുന്നത്. എല്ലാ സ്‌കൂളുകള്‍ക്കും മാതൃക ഒഎംആര്‍ ഷീറ്റുകള്‍ നല്‍കുന്നതാണ്. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രീതിയിലുളളവയായിരിക്കും. 90 മിനിറ്റ് ആയിരിക്കും പരീക്ഷദൈര്‍ഘ്യം. 30 മിനിറ്റ അധികമായി തരും.തണുപ്പ്കാലമായതിനാല്‍ 11.30 ഓടെയെ പരീക്ഷകള്‍ ആരംഭിക്കുയുളളു.
26000ത്തോളം സ്‌കൂളുകള്‍ ഇന്ത്യയില്‍ സിബിഎസ്സി ബോര്‍ഡിന്റെ കീഴിലുണ്ട്. അതിനാല്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കീയിരിക്കുന്നത് അതിനനുസരിച്ചാണ്. സ്‌കൂളുകള്‍ക്കോ, കുട്ടികള്‍ക്കോ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുത്. എല്ലാ സ്‌കൂളുകളിലും പരീക്ഷ നടക്കുന്നതിനാല്‍ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ആവശ്യകതയാണ്. അതിനാല്‍ ഒരു പ്രത്യേക നിരീക്ഷകനെക്കൂടി സ്‌കൂളുകളില്‍ വേണം എന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 500 കുട്ടികള്‍ ഒരാള്‍ എന്ന നിലയിലാണ് അത് ക്രമീകരിച്ചിരിക്കുന്നത്. അതില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ആളുകളെ വെക്കാവുന്നതാണ്.
എന്നാല്‍ ഇത്ര അധികം നിര്‍ദ്ദേശങ്ങളും ക്രമീകരണങ്ങളും ഉണ്ടെങ്കിലും കുട്ടികളും, രക്ഷകര്‍ത്താക്കളും പറയുന്നത് ഓണ്‍ലൈനും, ഓഫ്‌ലൈനും കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയില്‍ പരീക്ഷകള്‍ ക്രമീകരിക്കണം എന്നാണ്. എന്നാല്‍ കുട്ടികള്‍ക്കുളള വാക്‌സില്‍ വരാത്ത സാഹചര്യത്തില്‍ പരീക്ഷകള്‍ ഒന്നും തന്നെ സ്‌കൂളില്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് രക്ഷകര്‍ത്താക്കളും കുട്ടികളും പറയുന്നു. ഇപ്പോഴും കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ എത്ര ക്രമീകരണം നടത്തിയാലും സുരക്ഷ ഉറപ്പില്ല എന്നാണ് കുട്ടികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: