തൃശ്ശൂര്‍: ആറാട്ടുപുഴ മന്ദാരക്കടവിലെ ആഴക്കയങ്ങളില്‍ കണ്ണീരോര്‍മ്മയായി ഷജിലും ഗൗതവും. കഴിഞ്ഞ ദിവസം സമീപത്തെ മൈതാനത്ത് കളി കഴിഞ്ഞ് കാല്‍കഴുകിയ ശേഷം കുളിക്കാനിറങ്ങിയതാണ് ഇരുവരെയും മരണക്കയത്തിലേക്ക് തള്ളിവിട്ടത്.
ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും ഇന്നലെ ഉച്ചയോടെ അഗ്നിരക്ഷാ സേന കണ്ടെത്തി. ആറാട്ടുപുഴ കരോട്ടുമുറി വലിയകോളനി ഷാജുവിന്റെ മകന് ഷജിലി(15)ന്റെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. ആറാട്ടുപുഴ കുന്നത്ത് വീട്ടില്‍ മണികണ്ഠന്റെ മകന് ഗൗതം സാഗറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാല് കഴുകി വൃത്തിയായ ശേഷം ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയതാണ് അപകടമുണ്ടാക്കിയത്.
ശക്തമായ ഒഴുക്കില്‍ അകപ്പെട്ട ഇവരില്‍ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരാളും ചുഴിയില്‍ അകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ ശേഷം കൈകാലുകള്‍ കഴുകാന്‍ മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍. കാല് കഴുകിയ ശേഷം ഇവര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായി പറയപ്പെടുന്നു. ഷജിലിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഏകദേശം 20അടിയോളം താഴ്ച്ച ഉണ്ടായിരുന്നതായി ഫയര്‍ സ്റ്റേഷന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തിരുന്നു. എന്‍ഡിആര്‍എഫിന്റെയും ഇരിങ്ങാലക്കുട, തൃശ്ശൂര്‍ യൂണിറ്റിലെ അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: