Categories: Alappuzha

എസി റോഡ് പുനര്‍നിര്‍മ്മാണം; പാലങ്ങള്‍ക്ക് ഉയരമില്ലെന്ന് പരാതി, ജലഗതാഗതം സാധ്യമാവില്ലെന്ന് നാട്ടുകാർ

പാടശേഖരങ്ങളില്‍ കൃഷി ആവശ്യത്തിനുള്ള വിത്തും വളവും കൊയ്ത നെല്ലുമെല്ലാം വള്ളങ്ങളില്‍ ഈ പാലത്തിനടിയിലൂടെയാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ നിര്‍മാണം നടത്തിയാല്‍ ജലഗതാഗതം തടസപ്പെടുമെന്നാണ് പ്രധാന ആക്ഷേപം.

Published by

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണത്തിന്റെഭാഗമായി  പുനര്‍നിര്‍മിക്കുന്ന പാലങ്ങള്‍ക്ക് മതിയായ ഉയരമില്ലെന്ന പരാതിയുമായി വീണ്ടും നാട്ടുകാര്‍. പുനര്‍നിര്‍മിക്കുന്ന  നെടുമുടിയിലെ പാറശേരി പാലത്തിനടിയിലൂടെ ജലഗതാഗതം സാധ്യമാവില്ലെന്നാണ് ആക്ഷേപം. നെല്‍കൃഷിക്കാവശ്യമായ  വിത്തും വളവും എത്തിക്കാനും  കൊയ്ത നെല്ല് കൊണ്ടു പോകാനും സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ തോമസ് കെ. തോമസ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. പാലങ്ങളുടെ ഉയരം വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കി.

പാലത്തിന്റെ അടിയിലൂടെ  ജലഗതാഗതം സാധ്യമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാടശേഖരങ്ങളില്‍ കൃഷി ആവശ്യത്തിനുള്ള  വിത്തും വളവും കൊയ്ത നെല്ലുമെല്ലാം വള്ളങ്ങളില്‍  ഈ പാലത്തിനടിയിലൂടെയാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ നിര്‍മാണം നടത്തിയാല്‍  ജലഗതാഗതം തടസപ്പെടുമെന്നാണ് പ്രധാന ആക്ഷേപം.  

നേരത്തെ പൊങ്ങപ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും പരാതി ഉയര്‍ന്നിരുന്നു. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍  വള്ളങ്ങള്‍ പോകുന്ന രീതിയിലാണ് നിര്‍മാണമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍  തോട്ടില്‍ വെള്ളമുയര്‍ന്നപ്പോള്‍ ജലഗതാഗതം തടസപ്പെട്ടു. ഇതേ അവസ്ഥതന്നെ പാറശേരി പാലത്തിനും സംഭവിക്കുമെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്.

ചിത്രം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by