ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തുന്ന ഒരു കൂട്ടം ആന്‍ഡ്രോയിഡ് ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് അവാസ്റ്റ്. പ്രീമിയം എസ്എംഎസ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന 151 ആന്‍ഡ്രോയിഡ് ആപ്പുകളാണ് സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ ദാതാക്കളായ അവാസ്റ്റ് ഇപ്പോള്‍ കണ്ടെത്തി പുറത്തു വിട്ടിരിക്കുന്നത്. അള്‍ട്ടിമാ എസ്എംഎസ് എന്ന വ്യാജ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഇവ ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്നത്.
പല ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിരവധി ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ദിനം പ്രതി ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. ഇവയില്‍ ചിലത് ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റകള്‍ പോലും ആക്സസ് ചെയ്യാന്‍ കഴിയുന്ന മാല്‍വേറുകള്‍ ഉണ്ട്. ഇവയില്‍ ചിലത് ഗൂഗിള്‍ തന്നെ കണ്ടെത്തി പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും അവ വീണ്ടും പുതിയ പേരില്‍ തിരിച്ചു വരാറുണ്ട്.
കസ്റ്റമൈസ് ചെയ്യാനാവുന്ന കീബോര്‍ഡുകള്‍, ക്യുആര്‍ കോഡ് സ്കാനറുകള്‍, വീഡിയോ, ഫോട്ടോ എഡിറ്റിങ് പ്രോഗ്രാമുകള്‍, കോള്‍ ബ്ലോക്കുകള്‍, ഗെയിമുകള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ നല്കുന്ന ആപ്പുകളിലൂടെയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. ഈ ആപ്പുകള്‍ക്കെല്ലാം പൊതുവായ ഒരു രീതിയുണ്ട്, ഇന്സ്റ്റലേഷന് പൂര്‍ത്തിയായാല്‍ അവ സ്മാര്‍ട്ട് ഫോണിന്റെ ലൊക്കേഷന്‍, ഐഎംഇഐ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയുടെ ആക്സസ്സ് ആവശ്യപ്പെടും. ഉപയോക്താവിന്റെ ഏരിയ കോഡും ഭാഷയും പരിശോധിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.
ഉപയോക്താവിന്റെ വിവരങ്ങള്‍ ആക്സസ് ചെയ്തുകഴിഞ്ഞാല്‍ അവരെ തട്ടിപ്പിനിരയാക്കാന്‍ ഫോണില്‍ നിന്ന് വിവരങ്ങള്‍ എക്സ്ട്രാക്റ്റു ചെയ്യുന്നു. ഇത്തരത്തിലുള്ള മാല്‍വെയര്‍ ആപ്പുകളുടെ ലിസ്റ്റ് അവാസറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവും എത്രയും വേഗം തന്നെ ഈ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്. ദശലക്ഷക്കണക്കിന് പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതാണ് ഈ ലിസ്റ്റിലെ മിക്ക ആപ്പുകളും.
അവാസ്റ്റ് പുറത്തുവിട്ട ആപ്പുകളുടെ പട്ടിക:
- AIM PRO Helper and Custom Crosshair
- All HD Video SX – Smart Player
- All Language Photo and Voice Translator AI
- All Translator: Photo, Voice & Text
- AmazeTranslate
- Amazing Arab Videos
- Amore Live Random Chat
- Ano caller: Spam List & Caller ID
- AppLock X FREE
- AppLocker X Pro 2021
- AR Qibla Easy Finder Pro
- AR Video PRO Downloader
- Arabic Keyboard
- Battery Animation Charge 2021
- Battery Charging Effects: From 0 to 100%
- Call Voice Recording 2.0
- Calls ID Unlocker
- Camera Translator
- Cartoon Photo Editor Pro
- Chat Keyboard Translator PRO
- Chat Translator for WhatsApp
- Chat Translator Pro for WhatsApp
- Clap and Find
- Cold Fan Free 2021
- Colorful Call Screen & Phone Flash
- CosmosVPN
- Couch Watcher – Guide of Streaming
- Crime City: Revenge
- DiskRecover: Photo & Files Recovery
- Downloader ALL Social file
- Dynamic HD & 4K Wallpapers
- Earth Scanner
- Easy Chat Translator for WhatsApp
- Easy Chat Translator: All Language
- Easy Hidden Apps Detector
- Easy iOS Launcher 2021
- Easy Photo Recovery 2021
- Easy Smart Translator Pro
- Easy Wifi Access & Fast Vpn
- EasyCode: QR and Barcode Scanner
- Egyptian Gods
- Fast Dates Chat
- Fingerprint Hider 2021
- Fitness Ultimate 2021
- Football Masters 2021
- ForMuslims
- Free Launcher X Pro
- Free Secret Downloader
- Future AI Scan Free 2021
- Future Scanner FREE 2021
- FX Animate Editor Pro
- Game Center: Complete Edition
- GT Sports Racing Online
- Hacker Simulator App
- HDlife Camera and Video
- Hidden Section: Secret Lock
- ICall U – Online Video Hotchat
- iDownloader: Social Network Media
- inpulse – DJ Mix App
- iOS Launcher X 2021
- LED BorderLikes & Followers for Tik-Tok
- Live Cam Pro 2021: Earth cam & Live Street View
- LivePhoto Animator
- Loopy Live: Global Streaming Video Chat
- Luck Casino
- Ludo Masterpiece Online
- Ludo Masters 2021
- Magic Fonts and Keyboard 2021
- Magic Keyboards and Fonts
- Magic Mix Cut – Super Video Editor
- Magic Pop It: AR & 3D Relax
- Make Wallpaper and Widget
- Mawlid An-Nabi
- Mawlid An-Nabi
- Meme Voice Changer PRO
- MiaWall4K
- Mobile Scanner Pro: PDF Scanner App, Scan to PDF
- Muslim Memoji & Stickers for Whatsapp
- Muslim Stickers and Memoji for WhatsApp
- My Mia 4K Wallpapers
- My Photo Battery Charging 2021
- My Rolling Icons
- New Body Shape Editor
- NewVision Camera
- NOWDownloader and Private Apps
- Parallels – Multi Accounts
- Phone Finder
- Photellon
- Photo & Voice Translator
- Photo Animation PRO
- PhotoLab Pro +
- Photoshop Detector
- Pixelize Art
- Pixler: Face Retouch & Effects
- Pro Calls Recorder
- Pro Tuber Ad Blocker for Video
- Pro Video Downloader 2021
- Professional Hidden Device Detector
- Projector HD/AR Video Editor
- Projector video HD Editor
- Pulse Rate Checker
- Pure Tube PRO: Block Video Ads
- Qibla Finder: Qibla Compass & Prayer Times 2021
- Rainbowed: Gay Random chat & Live stream
- Rec Old File
- Recovery Old Photo
- Reface Ultra
- RGB Neon HD Keyboard Background
- Roll Your Icons
- Rubic’s Cube: Real Time Solver
- SecVPN: Fast and Secure VPN
- Smart City Taxi
- Smart Global Translator
- Soltpapers: 4K Custom Wallpapers
- Spam Calls Buster
- StarMaker PRO
- Stay Fit: Home Fitness Plan
- Stickers Maker ART
- Stickers Up!
- Teammate Finder
- ToEdit: Body and Face Retouch
- Truck Driver Simulation
- TrueCaller ID: Caller ID, Spam Block and Chat (Note: This is not the legit Truecaller from True Software Scandinavia AB.)
- Ultima Keyboard 3D Pro
- Ultra Camera HD
- Ultra Live Wallpapers 4Κ and Ringtones
- Video Downloader Master
- Video Saver & Private Browser
- VideoMixer Editor Pro
- VidMixer Pro
- VPN Fastest Edition
- VPN Toaster: Easy Network Access
- Wallpaper Anime for Android
- Wallpaper XYZ ProWally4K
- Waterdrinker Reminder
- Whistle Phone Finder
- WhoCall Caller ID and Spam Blocker
- Whos Called: Multi-SIM Caller ID and SpamBlock
- Wi – Fi Holder
- Wi-Fi Around: All Wi-Fi and Hotspots Unlock
- Wi-Fi Opensignal
- Wi-Fi Password Unlock
- Wi-Fi Secret Master
- Wi-Fi Security and VPN
- WI-FI Unlock Password
- WI-FI UnlockerPRO
- WOX – Antivirus & Cleaner, Applock, Booster
- XCall
- XN Wallpapers: 4K/3D/Parallax, Auto Changer
പ്രതികരിക്കാൻ ഇവിടെ എഴുതുക: