മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കമ്പനിയുടെ വിശദീകരണം. അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടുകളാണ് ഇതെന്നാണ് റിയലന്‍സ് ഗ്രൂപ്പ് വ്യക്തമാക്കി. ‘ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസം മാറാന്‍ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ ഒരു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ അനാവശ്യ ഊഹാപോഹങ്ങള്‍ക്ക് കാരണമായെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാന്‍ ഒരു പദ്ധതിയും ഇല്ലെന്ന് വ്യക്തമാക്കുന്നെന്നും റിലയന്‍സിന്റെ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനുമായ മുകേഷ് അംബാനി തനിക്കും കുടുംബത്തിനുമായി ഒരു ആഡംബര സൗധം കൂടി പണിയുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. ലണ്ടനിലെ ബക്കിങ്ഹാംഷയറിലെ സ്റ്റോക് പാര്‍ക്കിലുള്ള 300 ഏക്കര്‍ സ്ഥലത്താണ് രമ്യഹര്‍മ്യം നിര്‍മിക്കുന്നതെന്നും പത്രറിപ്പോര്‍ട്ടില്‍ പറയുന്നു. 592 കോടി രൂപ വില നല്‍കിയാണ് ഈ വര്‍ഷമാദ്യം അംബാനി ഈ സ്ഥലം സ്വന്തമാക്കിയത്. മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡിലുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ വസതികളിലൊന്നായ ‘ആന്റിലിയ’ യിലാണ് അംബാനിയും കുടുംബവും നിലവില്‍ കഴിയുന്നത്. നാല് ലക്ഷം ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തൃതി. എസ്റ്റേറ്റില്‍ 49 കിടപ്പുമുറികളും ഒരു ബ്രിട്ടീഷ് ഡോക്ടര്‍ നയിക്കുന്ന അത്യാധുനിക മെഡിക്കല്‍ സൗകര്യവും മറ്റ് ആഡംബരങ്ങളും ഉണ്ട്. അതേസമയം, ഈ പൈതൃക എസ്റ്റേറ്റ് ഒരു ‘പ്രീമിയര്‍ ഗോള്‍ഫിങ്, സ്പോര്‍ട്സ് റിസോര്‍ട്ട്’ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്നാണ് റിലയന്‍സ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: