കാസര്‍കോഡ് : പുതുച്ചേരി സര്‍ക്കാര്‍ വില്‍പ്പന നികുതി കുറച്ചതോടെ മാഹിയില്‍ ഇന്ധനവില വില കുറഞ്ഞു. കേരളത്തിനെ അപേക്ഷിച്ച് 12 രൂപയാണ് മാഹിയില്‍ കുറഞ്ഞിരിക്കുന്നത്. ഇതോടെ അതിര്‍ത്തിയിലെ പമ്പുകളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ്. കിലോമീറ്ററുകള്‍ അകലെ നിന്നുപോലും ഇവിടുത്തെ പമ്പുകളിലേക്ക് വാഹനങ്ങള്‍ എത്തുന്നുണ്ട്.
പെട്രോളിന് 92.52 രൂപയും. ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വെള്ളിയാഴ്ച്ചത്തെ നിരക്ക്. ഇതിനെ തുടര്‍ന്ന് പള്ളൂര്‍ ചൊക്ലി റോഡിലെ പമ്പുകളിലും ഇടയില്‍ പീടിക, പന്തക്കല്‍, മൂലക്കടവ് എന്നിവിടങ്ങളിലെ പമ്പുകളിലും കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വന്‍ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം വരെ മാഹിയില്‍ നിന്നു പെട്രോള്‍ അടിച്ചാല്‍ ഉപയോക്താവിനു ലഭിച്ചിരുന്നത് 56 രൂപയുടെ ഇളവായിരുന്നു. ഡീസലിന് 4.505 രൂപ വരെയും. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഇരട്ടിയിലേറെ നേട്ടമാണ് ലഭിക്കുന്നത്. അത് തന്നെയാണ് കിലോമീറ്ററുകള്‍ താണ്ടിയും വാഹനങ്ങള്‍ ഈ പമ്പുകളിലേക്ക് എത്താനുള്ള കാരണം.
കര്‍ണ്ണാടക സര്‍ക്കാരും നികുതി കുറച്ചതോടെ ഇപ്പോള്‍ കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ അതിര്‍ത്തിക്ക് സമീപത്തായുള്ള പമ്പുകളില്‍ വന്‍ തിരക്കാണ്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനു 5 രൂപയും ഡീസലിനു 10 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നതിനു പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 7 രൂപ വീതം ഇളവ് പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ കേരളകര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കേരളത്തിലും കര്‍ണാടകയിലും പെട്രോള്‍ പമ്പുകള്‍ ഉണ്ട്. ഇരു പമ്പുകളില്‍ വന്‍ വില വ്യത്യാസം വന്നതോടെ കര്‍ണാടകയിലെ പമ്പില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.
കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലെ സുള്ള്യ ടൗണിലും നിരക്ക് കുറഞ്ഞു. ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്റെ പ്രധാന ഗുണഭോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: