തെലുങ്കിലെ ആക്ഷന്‍ ഹീറോ നന്ദമൂരി ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ലിന് ശസ്ത്രക്രിയ നടത്താനാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നാല് മണിക്കൂറ് നീണ്ടുനിന്ന് ശസ്ത്രക്രിയയാണ് അദേഹത്തിന് നടത്തിയത്. നിലവില്‍ ഹൈദരാബാദിലെ കെയര്‍ ആശുപത്രിയിലാണ് നന്ദമൂരി കഴിയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന് ആറാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.
തെലുങ്കിലെ സൂപ്പര്‍താരവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച എന്‍.ടി. രാമറാവുവിന്റെ മകനാണ് നന്ദമൂരി ബാലകൃഷ്ണ 1974-ല്‍ പതിനാലാം വയസില്‍ തടമ്മകാല എന്ന ചിത്രത്തില്‍ ബാലതാരമായി ആണ് ബാലകൃഷ്ണ സിനിമയിലെത്തിയത്. എന്‍.ടി. രാമറാവുവായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. ആക്ഷനിലൂടെയും മരണമാസ് രംഗങ്ങളിലൂടെയും തെലുങ്കിലെ സൂപ്പര്‍താരപദവി നേടിയെടുത്ത താരമാണ് ബാലകൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: