ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ്19 പ്രതിരോധ കുത്തിവയ്പ് 107.70 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ നല്‍കിയത് 5,65,276 ഡോസാണ്. ഇന്നു രാവിലെ ഏഴുവരെയുള്ള കണക്കനുസരിച്ച് 1,08,69,517 സെഷനുകളിലായി 1,07,70,46,116 പ്രതിരോധ കുത്തിവയ്പു പിന്നിട്ടു.
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,79,485
രണ്ടാം ഡോസ് 92,51,816
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,72,277
രണ്ടാം ഡോസ് 1,60,01,188
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 42,28,21,083
രണ്ടാം ഡോസ് 14,80,13,602
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 17,59,50,688
രണ്ടാം ഡോസ് 9,82,24,169
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 11,03,79,297
രണ്ടാം ഡോസ് 6,76,52,511
ആകെ 1,07,70,46,116
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,165 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,37,24,959 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.23% ആണ്.
തുടര്‍ച്ചയായ 131ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 12,729 പേര്‍ക്കാണ്.
രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തില്‍ താഴെയായി. നിലവില്‍ 1,48,922 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 241 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.43 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,70,847 പരിശോധനകള്‍ നടത്തി. ആകെ 61.30 കോടിയിലേറെ (61,30,17,614) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.25 ശതമാനമാണ്. കഴിഞ്ഞ 42 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.90 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 32 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 67ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: