ശ്രീനഗര്‍: ശ്രീനഗറിലെ ആശുപത്രിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ്. സുരക്ഷാ സേനയുടെ സാനിധ്യം ആശുപത്രിയില്‍ ഉണ്ടായതോടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ത്തെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് അശുപത്രിക്ക് സുരക്ഷാ ഏര്‍പ്പെടുത്തി.
ബെമിനയിലെ സ്കിംസ് ഹോസ്പിറ്റലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ചെറിയ വെടിവെപ്പ് നടന്നു. സാധാരണ ജനങ്ങളുടെ സാന്നിധ്യം മുതലെടുത്ത് തീവ്രവാദികള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ശ്രീനഗര്‍ പോലീസ് ട്വീറ്റ് ചെയ്തു.
പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിയേറ്റ തൊഴിലാളികളെയും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആളുകളെയും ലക്ഷ്യമിട്ടുള്ള ഭീകരരുടെ സമീപകാല ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ വലിയ തീവ്രവാദ സംഭവമാണിത്. ഭീകരാക്രമണങ്ങള്‍ തടയാന്‍ ശ്രീനഗറില്‍ 50 കമ്പനി സുരക്ഷാ സേനയെ അധികമായി കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: