കൊച്ചി: നഗരത്തില്‍ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനിടെ ഉണ്ടായ സംഘത്തിലെ കേസ് ഒത്തു തീര്‍പ്പാക്കാന്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് നടന് ജോജു ജോര്‍ജ്. വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണം. നേതാക്കളും പ്രവര്‍ത്തകരും സമൂഹത്തില്‍ പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും ജോജുവിന്റെ അഭിഭാഷകന് വ്യക്തമാക്കി.
പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്ക്കൂടി തന്നെ പിന്‍വലിക്കണം. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകന് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു സമര്‍പ്പിച്ചു. ഉപരോധ സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തത്.
ജോജുവിന്റെ പരാതിയില്‍ കാര്‍ തകര്‍ത്ത കേസില്‍ ഐഎന്‍ടിയുസി പ്രവര്ത്തകന് ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. കേസില്‍ അന്വേഷണം മുറുകി നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സമവായ നീക്കം ഉണ്ടായത്.
ദേശീയപാതയിലൂടെയുള്ള ഗതാഗതം തടഞ്ഞുകൊണ്ടുള്ള ഉപരോധസമരം മൂലം രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ വഴിയില്‍ കുടുങ്ങിതോടെയാണ് ജോജു പ്രതികരിച്ചത്. ഇത് വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകയും ജോജുവിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: