30 എംബിപിഎസ് വേഗത്തിലുള്ള പുതിയ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. 399 രൂപയുടെ പ്ലാന്‍ ആണ് അവതരിപ്പിച്ചത്. ഈ വേഗതയില്‍ 1000 ജിബി വരെ ഉപയോഗിക്കാനാകും. ഇതിനു ശേഷം വേഗത 2 എംബിപിഎസ് ആയി കുറയും. 90 ദിവസത്തെ പ്രൊമൊഷണല് ഓഫറായാണ് ഇപ്പോള്‍ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 25 വരെയാണ് ഈ പ്ലാന്‍ ലഭിക്കുക. ഇതു കഴിഞ്ഞാല്‍ ഈ പ്ലാന്‍ ലഭിക്കില്ല. ആറ് മാസക്കാലം ഈ പ്ലാന്‍ തുടര്‍ച്ചയായി ഉപയോഗിക്കാം. അതിന് ശേഷം 449 രൂപയുടെ പ്ലാനിലേക്ക് മാറണം.
ബിഎസ്എന്‍എലിന്റെ സ്ഥിരം പ്ലാനുകളിലൊന്നാണ് ഫൈബര്‍ ബേസിക് പ്ലാന്‍ എന്നറിയപ്പെടുന്ന 449 രൂപയുടേത്. ഈ പ്ലാനില്‍ 30 എംബിപിഎസ് വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാം. 3.3 ടിബിയാണ് പരമാവധി വേഗത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലിമിറ്റ്. ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ രണ്ട് എംപിബിഎസിലേക്ക് വേഗത കുറയും.
അതേ സമയം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മറ്റ് ടെലികോം വമ്പന്മാരുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ അവരോട് കിടപിടിക്കാന്‍ ശ്രമിക്കുകയാണെന്നത് വ്യക്തമാണ്. 399 രൂപയുടെ തന്നെ ജിയോയുടെ ബ്രോണ്‍സ് പ്ലാനും 30 എംബിപിഎസ് വേഗതയാണ് നല്‍കുന്നത്. എയര്‍ടെല്‍ എക്സ്സ്ട്രീമാകട്ടെ 499 രൂപയ്ക്ക് 40 എംബിപിഎസ് വേഗത നല്‍കുന്നുണ്ട്.
ബിഎസ്എന്‍എലും എയര്‍ട്ടെലും 799 രൂപയ്ക്ക് (ഫൈബര്‍ വാല്യു) 100 എംബിപിഎസ് വേഗതയാണ് നല്‍കുന്നത്. എന്നാല്‍ ഇതേ വേഗതയ്ക്ക് ജിയോ 699 രൂപ (സില്‍വര്‍) മാത്രമാണ് ഈടാക്കുന്നത്. പക്ഷെ 200 എംബിപിഎസ് വേഗതയ്ക്ക് ബിഎസ്എന്‍എലും എയര്‍ട്ടെലും ഈടാക്കുന്നത് 999 രൂപയാണെന്നിരിക്കെ ജിയോ 999 രൂപയ്ക്ക് (ഗോള്‍ഡ്) 150 എംബിപിഎസ് വേഗത മാത്രമാണ് നല്‍കുന്നത്. ഈ പ്ലാനുകളിലെല്ലാം 3,300 ജിബി ലിമിറ്റാണ് അതേ വേഗതയില്‍ മൂവരും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: