മുംബൈ : കള്ളപ്പണ ഇടപാട് കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ മകന് ഋഷികേശിനേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കേസില്‍ കഴിഞ്ഞ ദിവസം അനില്‍ ദേശ്മുഖ് അറസ്റ്റിലായതിന് പിന്നാലെയാണ് മരനേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
കള്ളപ്പണ നിരോധന നിയമ പ്രകാരം ഈമാസം ആറ് വരെ അനില്‍ ദേശ്മുഖ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ്. അതേസമയം അനില്ദേശ്മുഖിനെ അദ്ദേഹത്തിന്റെ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യുക. കോടതി ഉത്തരവ് പ്രകാരമാണ് ഈ നടപടി.
ബാറുടമകളില്‍ നിന്ന് 100 കോടി രൂപ പിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിന് വാസെയോട് അനില്‍ ദേശ്മുഖ് നിര്‍ദേശിച്ചുവെന്നാണ് കേസ്. എന്‍സിപി നേതാവായ അനില്‍ ദേശ്മുഖിനെതിരെ നിരവധി കേസുകളാണ് ഇഡിയും സിബിഐയും ചുമത്തിയിട്ടുള്ളത്. അനില്‍ ദേശ്മുഖ് എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ എന്‍സിപിയുടെ നില പരുങ്ങലില്‍ ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: