ന്യൂദല്‍ഹി: സൈനികരുടെ മനോവീര്യം ഉണര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ നൗഷെരയിലെ അതിര്‍ത്തി ഔട്ട് പോസ്റ്റില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ രാഹുല്‍ ദീപാവലിയാഘോഷത്തിന് പറന്നത് ലണ്ടനിലേക്ക്.
രാഹുല്‍ ലണ്ടനിലാണ് ദീപാവലി ആഘോഷിക്കുകയെന്നാണ് മാധ്യമവാര്‍ത്തകള്‍. രാജ്യത്തുടനീളം നിയമസഭാ-ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നതിന്റെ ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ ലണ്ടന്‍ യാത്ര. ഹിമാചല്‍ പ്രദേശില്‍ അല്പം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ ഈ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ വകയൊന്നുമില്ല. ബിജെപിയാകട്ടെ തെലുങ്കാനയില്‍ വന്‍മുന്നേറ്റം നടത്തുകയും അസമില്‍ അവരുടെ സര്‍വ്വാധിപത്യം നിലനിര്‍ത്തുകയും ചെയ്തു. കര്‍ണ്ണാടകയിലും വിജയം ബിജെപിയെ കൈവിട്ടില്ല. എങ്കിലും മോദി വിശ്രമത്തിനില്ല.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി വിജയത്തിന് ശേഷം 2015ല്‍ 55 ദിവസം നീളുന്ന വിദേശയാത്രയ്ക്ക് രാഹുല്‍ ഗാന്ധി പോയത് വന്‍ വിവാദമായിരുന്നു. അതിന് ശേഷം രാഹുലിന്റെ വിദേശയാത്രകളെക്കുറിച്ച് ഗൗരവപ്പെട്ട ചര്‍ച്ചകളേക്കാള്‍ ട്രോളുകളാണ് അധികവും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് കഴിഞ്ഞശേഷം വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് രാഹുല്‍ രണ്ട് ദിവസത്തെ ലണ്ടന്‍ യാത്ര ആസൂത്രണം ചെയ്തിരുന്നു. “മിസ്റ്റര്‍. ആര്. ഗാന്ധി” എന്ന പേരില്‍ ആരോ രണ്ട് ദിവസത്തെ ലണ്ടന്‍ യാത്രയ്ക്ക് ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്തതായി കണ്ടെത്തയതിനെ തുടര്‍ന്ന് ഇത് രാഹുല്‍ ഗാന്ധിയാണെന്ന് പറഞ്ഞ് വിമര്‍ശനം ഉയരുകയായിരുന്നു. വന്‍ വിമര്‍ശനാണ് കോണ്‍ഗ്രസിനകത്തും പുറത്തും ഉയര്‍ന്നത്. തുടര്‍ന്ന് എല്ലാ വിവാദങ്ങള്‍ക്കും വിരാമമിട്ട് “മിസ്റ്റര്‍. ആര്. ഗാന്ധി” ടിക്കറ്റും യാത്രയും റദ്ദാക്കിയതായി വാര്‍ത്ത വന്നു.
എന്തായാലും രാഹുല്‍ ഗാന്ധിയുടെ ജെറ്റ് വിമാനം വ്യാഴാഴ്ച ലണ്ടനിലേക്ക് പറന്നുയരുമ്പോള്‍ മോദി ജമ്മു കശ്മീരില്‍ പട്ടാളക്കാരോടൊപ്പം അതിര്‍ത്തിയില്‍ ചെലവഴിച്ചു. പട്ടാളക്കാരെ സ്വന്തം കുടുംബാംഗങ്ങളെന്നാണ് മോദി വിശേഷിപ്പിച്ചത്. പ്രസംഗത്തിന് ശേഷം മോദി അവര്‍ക്ക് മധുരം വിളമ്പുകയും അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: