അയോധ്യ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ നടന്ന ദീപോത്സവത്തില്‍ ഒരേ സമയം ഒന്‍പത് ലക്ഷം മണ്‍ദീപങ്ങളാണ് കണ്‍മിഴിച്ചത്. അയോധ്യ എന്ന വിശുദ്ധ നഗരത്തിലെ സരയൂ നദീതീരത്താണ് ദീപങ്ങള്‍ ഒരുക്കിയത്. വേദമന്ത്ര ധ്വനികളുടെ അകമ്പടിയോടെയാണ് സത്യം, സ്നേഹം, ലോകനന്മ എന്നവിയുടെ പ്രതീകമായി ദീപങ്ങള്‍ കൊളുത്തിയത്.
ഒരേസമയം ഏറ്റവും കൂടുതൽ ദീപങ്ങൾ കൊളുത്തിയതിന്റെ പേരില്‍ അയോധ്യയിലെ ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടം നേടിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. ഉത്തര്‍പ്രദേശിലെ പബ്ലിക് റിലേഷന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിശിര്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. വാര്‍ത്ത ഏജന്‍സി എ എന്‍ഐയും ഈ വാര്‍ത്ത ട്വിറ്ററില്‍ ശരിവെച്ചു.
ഉത്തർ പ്രദേശ് ടൂറിസം വകുപ്പാണ് നവമ്പര്‍ 3 ബുധനാഴ്ച ദീപോത്സവം സംഘടിപ്പിച്ചത്. ദീപപ്രഭക്ക് പുറമെ ലേസർ ഷോകളും പടക്കങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി.
ഭഗവാൻ ശ്രീരാമനോടുള്ള വിശ്വാസികളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഈ നേട്ടം. ദീപോത്സവത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദി പറയുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: