ബെംഗളൂരു: തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിക്ക് നേരെ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമണം. സംഭവത്തില്‍ പ്രതിയായ മലയാളിയെ പിടികൂടി. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സണ്‍ എന്നയാളെയാണ് പിടികൂടിയത്. വിമാനത്തില്‍ വെച്ച് സെല്‍ഫി എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
അംഗരക്ഷകര്‍ തടഞ്ഞുമാറ്റിയതിനാല്‍ സേതുപതിക്ക് മര്‍ദ്ദനമേറ്റില്ല. പക്ഷെ വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് മര്‍ദ്ദനമേറ്റു. ഇയാളെ സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറി. കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചെങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി.
വിമാനത്താവളത്തിന് പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാള്‍ ഓടിയെത്തി അദ്ദേഹത്തിന്റെ പുറകില്‍ ചവിട്ടുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ അദേഹം മുന്നോട്ടു ആഞ്ഞു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: