തിരുവനന്തപുരം : എക്‌സൈസ് തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയില്‍ ഇളവ് വരുത്തിയതിന് ആനുപാതികമായി കേരളത്തില്‍ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൂടാതെ കേന്ദ്രം ഇന്ധന വില കുറച്ചത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പണം കൊടുക്കുന്നതുപോലെയാണെന്നും പരിഹസിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ധനമന്ത്രിയുടെ ഈ പ്രതികരണം.
കേരളത്തിന്റെ എല്ലാ കാര്യങ്ങളും പെട്രോള്‍, ഡീസല്‍ വിലയെ അടിസ്ഥാനമാക്കിയാണ്. കെഎസ്ആര്‍ടിസിക്ക് പോലും പ്രതിദിനം ഒന്നരകോടി രൂപയുടെ നഷ്ടമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ചെലവുകളും ഇതുപോലെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത്. മുഴുവന്‍ പെന്‍ഷനും കടമെടുത്ത് കൊടുക്കേണ്ട സ്ഥിതിയാണ്.
ഭരണഘടനയിലെ ഒരു ആര്‍ട്ടിക്കിളില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി കൊടുക്കണ്ടാത്ത പ്രത്യേക നികുതി ഈടാക്കാനുള്ള വ്യവസ്ഥയുണ്ട്. അതില്‍ നിന്നാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കേന്ദ്രം കുറച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനവും വില കുറയ്‌ക്കണമെന്ന് പറഞ്ഞാല്‍ സാധിക്കില്ല. ജനങ്ങളുടെ ആവശ്യമാണ് നികുതി കുറയ്‌ക്കുകയെന്നത് അതില്‍ തര്‍ക്കമില്ല. സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്‌ക്കുന്നതില്‍ പരിധിയുണ്ടെന്നും പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
കേന്ദ്രം മൂല്യവര്‍ധിത നികുതി കുറച്ച് ഇന്ധനവില കുറച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ്, അസം, ത്രിപുര, കര്‍ണാടക, ഗോവ, ഗുജറാത്ത്, കര്‍ണാടക, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി കുറച്ചിരുന്നു. ഇതോടെ നികുതി കുറയ്‌ക്കാന്‍ കേരളത്തിന് മേല്‍ സമ്മര്‍ദ്ദവും ശക്തമായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ അവഗണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: