തിരുവനന്തപുരം: രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ഇന്ധന വില മോദി സര്‍ക്കാര്‍ കുറച്ചെങ്കിലും കേരളത്തിന്റെ നികുതി കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം പെട്രോളിന്റെ എക്സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവ പത്തുരൂപയുമായാണ് കുറച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനും. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയും. കുറച്ച വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രബല്യത്തില്‍ വരും.
വിലകുറച്ചത് യഥാര്‍ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത്. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റര്‍ ഡീസലില്‍ നിന്നും പെട്രോളില്‍ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി ഒരുതരത്തിലും കുറക്കില്ലന്നും അദേഹം വ്യക്തമാക്കി. സംസ്ഥാനം ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ ഒരു കുറവും പ്രതീക്ഷിക്കേണ്ടന്നാണ് ധനമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: