നിര്‍ഗുണനായിരിക്കെ തന്നെ സഗുണനുമായി സങ്കല്പ്പിക്കപ്പെട്ട് സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ അടിസ്ഥാനപരമായ മൂന്നു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഭഗവാന് ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനുമായി സ്വയം വേര്‍തിരിഞ്ഞ് സ്വകീയ ആസ്ഥാനങ്ങളില്‍ സദാ വര്‍ത്തിക്കുന്നു എന്നു പ്രതീതിനാകുന്നു.
‘ഏകസ്യ കസ്യചിദശേഷജഗത് പ്രസൂതി-
ഹേതോരനാദി പുരുഷസ്യ മഹാവിഭൂതേഃ
സൃഷ്ടി സ്ഥിതി പ്രളയകാര്യ വിഭാഗയോഗാദ്
ബ്രഹ്മേതി വിഷ്ണൂരിതി രുദ്ര ഇതിപ്രതീതിഃ’
(ഭാഗവതം)
(അനാദി പുരുഷന് സൃഷ്ടി സ്ഥിതി പ്രളയങ്ങളുടെ കര്‍ത്തവ്യ ഭേദമനുസരിച്ച് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ പ്രകാരഭേദങ്ങളില്‍ പ്രതീതനാകുന്നു.)
ലോകത്തില്‍ ധര്‍മ്മത്തിനു തളര്‍ച്ചയും അധര്മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുമ്പോഴൊക്കെ ഇവയിലേതെങ്കിലും മൂര്‍ത്തി ജഗത്തില്‍ അവതരിക്കുന്നു എന്നും പുരാണങ്ങളില്‍ പ്രതി
പാദിച്ചിരിക്കുന്നു. ഹിന്ദുധര്‍മത്തില്‍ മാത്രം സ്വീകരിക്കപ്പെട്ട ഒന്നാണ് അവതാര സങ്കല്പം.
അവതാരങ്ങളിലുള്ള വിശ്വാസം പുരാണ സങ്കല്പം മാത്രമല്ല, അതിന് ഭഗവദ്ഗീതയില്‍ ഭഗവദ്വാക്യത്തിന്റെ സമര്‍ത്ഥനവും ലഭിച്ചിട്ടുണ്ട്. വേദങ്ങളിലെ മുഖ്യപ്രതിപാദ്യം ജ്ഞാനയോഗവും കര്മയോഗവുമാണല്ലോ. ആ ദൃഷ്ടിയില് അവ രണ്ടും വേദോപനിഷദ് സാരമായ ഭഗവദ്ഗീതയില്‍ യഥാക്രമം രണ്ടും മൂന്നും അധ്യായങ്ങളിലായി വിസ്തരിക്കപ്പെട്ടിരിക്കുന്നു. അനന്തരം നാലാമധ്യായത്തില് ഭഗവാന് സ്വന്തം അവതാരങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അജനും അവ്യയനും ഭൂതജാതത്തിന്റെ മുഴുവന്‍ ഈശ്വരനുമായിരുന്നതുകൊണ്ട് സ്വന്തം പ്രകൃതിയെ ആശ്രയിച്ച് സ്വമായ കൊണ്ട് ഞാന്‍ എന്നെത്തന്നെ യുഗങ്ങള്‍ തോറും സൃഷ്ടിക്കുന്നു എന്നും ധര്‍മസംസ്ഥാപനമാണ് എന്റെ ഉദ്ദേശ്യമെന്നും എന്റെ ഈ ദിവ്യമായ ജന്മങ്ങളെയും കര്‍മ്മങ്ങളെയും കുറിച്ച് താത്ത്വികമായി അറിയുന്നവന് മരണാനന്തരം എന്നെത്തന്നെ പ്രാപിക്കും അവന് പുനര്ജന്മം ഭവിക്കുകയില്ല എന്നും ഭഗവാന് തന്റെ തിരുവായ്മൊഴിയില് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: