ടാറ്റ പവറിനു പിന്നാലെ ഭാരതത്തെ ഗ്രീന്‍ മൊബിലിറ്റി സ്വപ്‌നത്തിനു ശക്തി പകരാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഐഒസിഎല്‍). അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം പതിനായിരത്തിലധികം ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ എസ്.എം. വൈദ്യ പറഞ്ഞു.
ലക്ഷ്യപൂര്‍ത്തികരണത്തിന്റെ ആദ്യഘട്ടമെന്ന് നിലയ്‌ക്ക് വരുന്ന 12 മാസത്തിനുള്ളില്‍ 2000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് എസ്.എം. വൈദ്യ വ്യക്തമാക്കി. തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ ബാക്കി 8000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും അദേഹം പറഞ്ഞു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതു വഴി രാജ്യത്തെയും ലോകത്തെയും കൂടുതല്‍ സുരക്ഷിതമാക്കനുള്ള പ്രധാനമന്ത്രിയുടെ സ്വപ്‌നത്തില്‍ പങ്കുചേരുന്നു. ഈ പ്രവര്‍ത്തനത്തിലൂടെ 2070ഓടെ കാര്‍ബണ്‍ എമിഷന്‍ പൂര്‍ണമായും കുറയ്‌ക്കാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് രാജ്യത്തുടനീളം ആയിരത്തിലധികം ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചതായി ടാറ്റ പവര്‍ അറിയിച്ചത്. ഇതിനുപുറമെ ഏകദേശം 10,000 ഹോം ഇവി ചാര്‍ജിംഗ് പോയിന്റുകളും കമ്പനി സ്ഥാപിച്ചു. നിലവില്‍ ഏകദേശം 180 നഗരങ്ങളിലും ഒന്നിലധികം സംസ്ഥാന, ദേശീയ പാതകളിലും വിവിധ ബിസിനസ് മോഡലുകള്‍ക്കും മാര്‍ക്കറ്റ് സെഗ്‌മെന്റുകള്‍ക്കും കീഴിലും കമ്പനിയുടെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉണ്ട്. രാജ്യത്തുടനീളമുള്ള മുഴുവന്‍ ഹൈവേകളും ഇഹൈവേകളാക്കി മാറ്റുന്നതിനായി 10,000 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും ടാറ്റ പവര്‍ സിഇഒ & എംഡി പ്രവീര്‍ സിന്‍ഹ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: