കോട്ടയം: പോലീസും ജില്ലാ കളക്ടറും വിശ്വാസികളെ ഭീഷണിപ്പെടുത്തിയും കബിളിപ്പിച്ചും കാളിയമ്മന്‍ ദേവീക്ഷേത്രം പൊളിച്ച് നീക്കി. റെയില്‍വേപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലം ഏറ്റെടുത്തത്.
വര്‍ഷങ്ങളായി അരുന്ധതിയാര്‍ ഹരിജന്‍ സമൂഹം ആരാധിച്ചു വരുന്ന ക്ഷേത്രമാണ് കോട്ടയം റബ്ബര്‍ ബോര്‍ഡ് ഓഫീസിന് സമീപമുള്ള കാളിയമ്മന്ക്ഷേത്രം. ക്ഷേത്രം പൊളിച്ചു നീക്കാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നു. തങ്ങള്‍ക്ക് ആരാധിക്കാന്‍ പകരം സംവിധാനം ഒരുക്കണമെന്ന് മാത്രമാണ് വിശ്വാസികളും അരുന്ധതിയാര്‍ സമൂഹവും ആവശ്യപ്പെട്ടത്.
വിശ്വാസികള്‍ നിരന്തരമായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 2007 മുതല്‍ പകരം സ്ഥലം നല്‍കാമെന്നാണ് ജില്ലാ ഭരണകൂടം ഇവര്‍ക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍ വാഗ്ദാനം പാലിക്കാതെ വന്നതോടെ വിശ്വാസികള്‍ സമരത്തിനിറങ്ങി. ഹിന്ദുഐക്യവേദി അടക്കമുള്ള വിവിധ ഹൈന്ദവ സംഘടനകളും വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.
കഴിഞ്ഞ ദിവസം ക്ഷേത്രം ഏറ്റെടുക്കാന്‍ പോലീസുമായി എത്തിയ ഉദ്യോഗസ്ഥര്‍ വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറി. പിന്നീട് കഴിഞ്ഞ തിങ്കളാഴ്ചയാണ് വന്‍ പോലീസ് സംഘത്തിന്റെ പിന്‍ബലത്തില്‍ ക്ഷേത്രം പൊളിച്ചത്. ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി, ഡിഐജി നീരജ്കുമാര്‍ ഗുപ്ത, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവര്‍ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളെയും സമുദായ അംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചക്ക് വിളിക്കുകയും വിഗ്രഹം മാറ്റിസ്ഥാപിക്കാന്‍ മറ്റൊരു സ്ഥലം അനുവദിക്കാമെന്ന് പറയുകയും ചെയ്തു. പോലീസ് പറഞ്ഞ സ്ഥലത്തേക്ക് വിഗ്രഹം മാറ്റി സ്ഥാപിച്ചു.
മാത്രമല്ല പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരായ സമുദായ അംഗങ്ങളെ പോലീസും ജില്ലാ ഭരണകൂടവും ഭീകരമായി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിക്കാന്‍ തുടങ്ങിയതോടെ മാറ്റിസ്ഥാപിച്ച വിഗ്രഹവും അവിടെ നിന്ന് എടുത്തുമാറ്റണമെന്ന് പോലീസ് വിശ്വാസികളെ ഭീഷണിപ്പെടുത്തി.
പ്രതികരിക്കാന്‍ കഴിയാത്ത പാവപ്പെട്ട വിശ്വാസികളെ ജില്ലാ ഭരണകൂടവും പോലീസും കബളിപ്പിക്കുകയായിരുന്നു. ഇതോടെ വിഗ്രഹം ഒരു വിശ്വാസിയുടെ വീട്ടിലേക്ക് മാറ്റി. ക്ഷേത്രം മാറ്റിസ്ഥാപിക്കുന്ന പ്രശ്നത്തില്‍ ജില്ലാ ഭരണകൂടം ആദ്യം മുതലെ ഒളിച്ചുകളിയാണ് നടത്തിയത്. പല സംഘട്ടിലും ഹിന്ദു സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെടുന്നതിനെ ജില്ലാ ഭരണകൂടവും പോലീസും എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: