ഗ്ലാസ്ഗോ പരിസ്ഥിതി ഉച്ചകോടി സമാപിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായത് ഇന്ത്യയുടെ നേതൃപദവിയാണ്. 2015ലെ പാരീസ് ഉച്ചകോടിക്ക് ശേഷം നടന്ന ഏറ്റവും വലിയ പരിപാടിയായിരുന്നു ഗ്ലാസ്ഗോവില്‍ സമാപിച്ച സിഒപി 26. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായി. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി ഇന്ത്യ സ്വീകരിച്ച നടപടികളും രാജ്യത്തിന്റെ നേട്ടങ്ങളും ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയ മോദി, വികസിത രാജ്യങ്ങളുടെ കാഴ്ചപ്പാട് വിശദീകരിച്ചു. കാലാവസ്ഥാ നീതിയും ജീവിതശൈലീ വിഷയങ്ങളും പ്രധാനമന്ത്രി അവതരിപ്പിച്ചു.
അഞ്ചു പ്രധാന പ്രഖ്യാപനങ്ങളാണ് മോദി ഗ്ലാസ്ഗോവില്‍ നടത്തിയത്. ഫോസിലിതര ഇന്ധനങ്ങള്‍ വഴി 500 ജിഗാവാട്ട് ഊര്‍ജ്ജം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തും എന്നതായിരുന്നു ഒന്ന്. 2030 ആകുമ്പോഴേക്കും അതിന്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 50 ശതമാനം പുനരുപയോഗ ഊര്‍ജ്ജങ്ങള്‍ വഴി ഇന്ത്യ ഉത്പാദിപ്പിക്കും എന്ന പ്രഖ്യാപനവും മോദി നടത്തി. ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് 35-45 ശതമാനമായി കുറയ്ക്കും. ഏകദേശം 100 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ കുറവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ സുപ്രധാന പ്രഖ്യാപനങ്ങളെല്ലാം 9 വര്‍ഷം കൊണ്ട് സാധ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കും എന്ന സുപ്രധാന പ്രഖ്യാപനവും മോദി നടത്തി.
2014ല്‍ നമ്മുടെ പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന ശേഷി 20 ജിഗാവാട്ട് ആയിരുന്നു. 2022 ആകുമ്പോഴേക്കും 200 ജിഗാവാട്ട് ആക്കുകയാണ് ലക്ഷ്യം. സൗരോര്‍ജ്ജ ഉത്പാദനത്തിന്റെ ചിലവ് 16 രൂപയില്‍ നിന്ന് രണ്ട് രൂപയായി കുറച്ചു. പുനരുപയോഗ ഊര്‍ജ്ജം വലിയ തോതില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ലോകത്തിലെ പ്രധാന നാലുരാജ്യങ്ങളിലൊന്നായി ഇന്ത്യ വളര്‍ന്നുവെന്നാണ് ഗ്ലാസ്ഗോ പ്രഖ്യാപനം നല്കുന്ന സൂചന.
ഇന്ത്യയിലെ വ്യാവസായിക മേഖല, ക്ലീന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ രഹിത രീതിയിലേക്ക് എത്താനുള്ള ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ്. 2030ല്‍ റെയില്‍വേ ഈ ലക്ഷ്യം കൈവരിക്കും. 60 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ബഹിര്ഗമനനംവഴി ഇല്ലാതാകും. കാലാവസ്ഥാ നീതി എന്നൊന്നുണ്ടെന്ന് പ്രധാനമന്ത്രി ഗ്ലാസ്ഗോവില്‍ ലോകരാജ്യങ്ങളോട് വ്യക്തമാക്കി. പാരീസ് കരാര്‍ വെറുമൊരു ചര്‍ച്ചാവേദി ആയിരുന്നില്ലെന്നും അതൊരു സത്യപ്രതിജ്ഞ ആയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാരീസ് കരാര്‍ നടപ്പാക്കിയ ഏക രാജ്യം ഇന്ത്യയാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: