ന്യൂഡൽഹി : ഉറ്റകൂട്ടുകാരി ജാന്‍വി കപൂറിനൊപ്പം കേദാർനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം പങ്ക് വച്ച നടി സാറാ അലി ഖാന് ഇസ്ലാംവാദികളുടെ വിമര്‍ശനം. ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ല സാറാ അലിഖാൻ ചെയ്തതെന്നാണ് ആരോപണം.
നടിമാരായ സാറാ അലി ഖാനും ജാൻവി കപൂറും രണ്‍വീര്‍ കപൂറിനൊപ്പം ബിഗ് പിക്ചര്‍ എന്ന ടിവി പരിപാടിയില്‍ പങ്കെടുത്ത ശേഷം നടത്തിയ യാത്രയായിരുന്നു ഇത്. കേദാർനാഥ് ദർശനത്തിനെത്തിയ . ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. “എല്ലാം ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങുക. ജയ് ബോലേനാഥ് എന്ന കുറിപ്പോടെയാണ് സാറാ അലിഖാൻ ഈ ചിത്രങ്ങൾ പങ്ക് വച്ചിരുന്നത് . സാറാ അലിഖാന്റെ ആദ്യ ചിത്രത്തിന്റെ പേര് “കേദാര്‍നാഥ്” ആയിരുന്നു. ഇതില്‍ സുശാന്ത് രജ്പുത്തുമായി ചേര്‍ന്നാണ് അഭിനയിച്ചത്. 2013ലെ ഉത്തരാഖണ്ഡ് പ്രളയമായിരുന്നു വിഷയം. എന്തായാലും മുസ്ലിമായ സാറാ അലിഖാന്‍ എന്തിന് ഹിന്ദു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു എന്നതാണ് കടുത്ത ഇസ്ലാം വാദികളുടെ ചോദ്യം. മുസ്ലീമായിട്ടും ഹിന്ദു ആരാധനാലയം സന്ദർശിച്ചതിന് താരത്തെ പലരും കളിയാക്കുന്നുണ്ട്. .
യുവനടികളുടെ കൂടുതല്‍ സന്ദര്‍ശന ചിത്രം കാണാം
പരമശിവന്റെ വാസസ്ഥലമായ കേദാർനാഥിലെ പുണ്യസ്ഥലം സന്ദർശിച്ചതും , ഒരു വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നതും മുസ്ലീങ്ങൾക്ക് അപമാനം വരുത്തിയെന്ന് തീവ്ര ഇസ്ലാം വാദികള്‍ പറയുന്നു. വിഗ്രഹാരാധന ഇസ്ലാമിക ഗ്രന്ഥങ്ങൾ പ്രകാരം മാപ്പർഹിക്കാത്ത പാപമായി കണക്കാക്കുന്നു.
ഹിന്ദു ആരാധനാലയം സന്ദർശിക്കുന്നതിന് മുമ്പ് പിതാവ് സെയ്ഫ് അലി ഖാനിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും താരത്തോട് നിർദ്ദേശിക്കുന്നു . ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ ഹിന്ദു ദേവാലയങ്ങൾ സന്ദർശിക്കാമെന്നും എന്നാല്‍ പ്രാർത്ഥനക്ക് പാടില്ലെന്നും തീവ്ര ഇസ്ലാംവാദികളുടെ അഭിപ്രായം.
വിമര്‍ശനത്തോടൊപ്പം ഇവരുടെ യാത്രയെ സ്വാഗതം ചെയ്യുന്നവരും കുറിപ്പുമായി എത്തിയിരുന്നു. “ഇരുവരും പ്രാര്‍ത്ഥിക്കുന്ന ചിത്രത്തിന് കീഴില്‍ ‘ഇതാണ് സംസ്‌കാരം. നിങ്ങള്‍ രണ്ടുപേരും നല്ല കാര്യം ചെയ്തു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” ഒരു ആരാധകന്‍ കുറിച്ച് ഇങ്ങിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: