ന്യൂദല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. സി.വി. ആനന്ദബോസിന്റെ യുട്യൂബ് ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡല്‍ഹി കേന്ദ്രമായ വിവിധ ഭാഷാ ചാനലില്‍ സമകാലിക വിഷയങ്ങള്‍ ആസ്പദമാക്കി ആനന്ദബോസ് നടത്തുന്ന മൗലികപ്രഭാഷണങ്ങളും അന്താരാഷ്ട്ര സാമൂഹിക-സാമ്പത്തിക-വൈജ്ഞാനിക മേഖലകളിലെ പ്രമുഖരുമായുള്ള ഇന്റര്‍വ്യൂകളും നര്‍മ്മഭാഷണങ്ങളും വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള മോട്ടിവേഷണല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും.
ഐ എ എസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ മസൂറിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്റെ പ്രഥമ ഫെല്ലോ കൂടിയായ ഡോ. ആനന്ദബോസിനോട് സിവില്‍ സര്‍വ്വീസില്‍ താല്‍പ്പര്യമുള്ള യുവജനങ്ങള്‍ക്ക് നേരിട്ട് സംവദിക്കാനും യുടൂബ് ചാനലില്‍ അവസരമുണ്ടാകും.
ചാനലിന്റെ ഔപചാരിക അവതരണം ഡല്‍ഹിയില്‍ ഗോവ ഗവര്‍ണ്ണര്‍ പി. എസ്. ശ്രീധരന്‍പിള്ള നിര്‍വ്വഹിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ ജസ്റ്റിസ് സിറിയക് ജോസഫ്, മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ഐഎ എസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനം, ഗ്ലോബല്‍ ടെലിവിഷന്‍ ചീഫ് എഡിറ്ററും ഓര്‍ഗന്‍ ഡൊണേഷന്‍ ഇന്ത്യ ഫൗണ്ടേഷന് ചെയര്‍മാനുമായ ലാല്‍ ഗോയല്‍, രമേശ് ചെന്നിത്തല, വി എസ് എസ് സി ഡയറക്ടര്‍ എസ്. സോമനാഥന്, ബാലചന്ദ്രമേനോന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ എസ് ചിത്ര, സ്റ്റീഫന്‍ ദേവസ്സി, പി.ടി. ഉഷ, കാവാലം ശ്രീകുമാര്‍, സിനിമാ നടന് അശോകന് എന്നിവര്‍ പങ്കെടുത്തു.
‘ആനന്ദ ഭാഷിണി’ എന്ന പേരാണ് അനന്ദബോസ് നടത്തുന്ന വിശകലനങ്ങള്‍ക്ക് ഇട്ടിരിക്കുന്നത്.നരേന്ദ്ര മോദി – മാര്‍പാപ്പ കൂടിക്കാഴ്ച വിലയിരുത്തുന്നതാണ് അദ്യത്തെ ‘ആനന്ദ ഭാഷിണി’,
പ്രതികരിക്കാൻ ഇവിടെ എഴുതുക: