കൊല്‍ക്കത്ത : 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്നേറ്റമുണ്ട്. പൃഥ്വിപൂര്‍, റായ്ഗാവോണ്, ജോബട്ട് നിയമസഭാ സീറ്റുകളിലും ഖണ്ഡ്വ ലോക്സഭ മണ്ഡലത്തിലും ബിജെപി മുന്നേറ്റം.
ജോബട്ട്, പൃഥ്വിപൂര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. ഈ മണ്ഡലങ്ങളിലെല്ലാം ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മുന്നേറ്റം തുടരുന്നത്. ഈ മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം നിന്നാല്‍ സംസ്ഥാനത്തെ ബിജെപി സീറ്റുകളുടെ എണ്ണം 126 ആകും. കോണ്‍ഗ്രസ്സിന് 94 സീറ്റുകളാണുള്ളത്.
അസമില്‍ അഞ്ചിടത്തും ബിജെപിയാണ് മുന്നേറുന്നത്. മിസോറാമിലെ ഒരു സീറ്റിലും ബിജെപിയ്ക്കാണ് നേട്ടം. പശ്ചിമ ബംഗാളിലെ 4 നിയമസഭ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് ലീഡ് ചെയ്യുന്നത്. ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. രാജസ്ഥാനിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്.
ആസാമിലെ അഞ്ച്, പശ്ചിമബംഗാളിലെ നാല്, മദ്ധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലെ മൂന്ന്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന് സംസ്ഥാനങ്ങളിലെ രണ്ട്, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ ഒന്ന് വീതം സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ദാദ്ര നഗര്‍ ഹവേലി, ഹിമാചലിലെ മണ്ഡി, മധ്യപ്രദേശിലെ ഖണ്ഡ്വ എന്നീ ലോക്സഭ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ദാദ്ര നാഗര്‍ഹവേലിയില്‍ ശിവസേന ലീഡ് ചെയ്യുമ്പോള്‍ ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്സഭ സീറ്റില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 29 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: