ന്യൂദല്‍ഹി: ദല്‍ഹി പ്രവാസി മലയാളി കൂട്ടായ്മ, ഉത്തംനഗര്‍ മേഖലയില്‍ നവംബര്‍ നാലിന് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിക്കുന്നു.
ഡോ. എന്‍.ജി. മേനോന് ( വെല്‍ഫെയര്‍ ചെയര്മാന്, പാഞ്ചജന്യം ഭാരതം ) മുഖ്യാതിഥി ആയിരിക്കുന്ന ചടങ്ങില്‍ എം.ഡി. ജയപ്രകാശ് (ജന. സെക്രട്ടറി, ദല്‍ഹി എന്‍ എസ് എസ് ), അഡ്വ. ഗിരീഷ് കുമാര്‍ (സുപ്രീം കോടതി), പ്രജിത് കലാഭവന്‍, ആര്.ആര്. നായര്‍ ( സാമൂഹ്യ പ്രവര്ത്തകന്), ഇന്ദുശേഖര്‍ (ജന. സെക്രട്ടറി, ബാലഗോകുലം, ദല്‍ഹി), ഡോ. സരോത്തം ശര്‍മ്മ, രഘു.ബി.നായര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ഉത്തംനഗര്‍, നവാദ മെട്രോ സ്റ്റേഷന് സമീപം ആരംഭിക്കുന്ന കുടുംബ സംഗമം കുട്ടികളുടെ കലാപരിപാടികളോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: