ഷാര്‍ജ: ഓപ്പണര്‍ ജോസ് ബട്ലറുടെ സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍: ടി 20 ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ടില്‍ ശ്രീലങ്കയ്്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്് 20 ഓവറില്‍ നാലു വിക്കറ്റിന് 163 റണ്‍സ് എടുത്തു. തുടക്കം മുതല്‍ തകര്‍ത്തടിച്ച ബട്ലര് 101 റണ്‍സുമായി അജയ്യനായി നിന്നു. 67 പന്ത് നേരിട്ട ബട്ലര് ആറു ഫോറും അത്രയും തന്നെ സിക്സറും അടിച്ചു. അവസാന പന്ത് സിക്സര്‍ പൊക്കിയാണ് സഞ്ച്വറി തികച്ചത്. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണിത്.
ടോസ്് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ തുടക്കം മോശമായി. മുപ്പത്തിയഞ്ച് റണ്‍സിന് മൂന്ന്് വിക്കറ്റുകള്‍ വീണു. തുടര്‍ന്ന് ക്യാപ്റ്റന്‍ ഓയിന്‍ മോള്ഗനൊപ്പം ബട്ലര് ഇംഗ്ലണ്ടിനെ കരകയറ്റി. നാലാം വിക്കറ്റില്‍ ഇവര്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മോര്ഗന് 36 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സറും സഹിതം 40 റണ്‍സ് എടുത്തു. പത്തൊമ്പതാം ഓവറിലാണ് മോര്ഗന് മടങ്ങിയത്. സ്പിന്നര്‍ ഹസ്രങ്കയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.
ഓപ്പണര്‍ ജേസണ്‍ റോയ്് (9), ഡേവിഡ് മലാന് (6), ജോണി ബെയര്‍സ്റ്റോ (0) എന്നിവര്‍ അനായാസം കീഴടങ്ങി. ശ്രീലങ്കക്കായി ഹസരങ്ക നാല് ഓവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ്് വീഴ്ത്തി. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: