തിരുവനന്തപുരം:തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ പുതിയ സ്റ്റേഷന് കമാന്‍ഡറായി ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ, എസ്സി, എസ്എം ചുമതലയേറ്റു. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ ആര്‍മി സൈനികര്‍ നിര്‍ണായക പങ്കുവഹിച്ച മലബാര്‍ സഹയോഗ് എന്ന ഓപ്പറേഷനിടയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
ശൗര്യ ചക്ര, സേനാ മെഡല്‍ എന്നീ ഗാലന്‍ഡ്രി അവാര്‍ഡുകളും, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ കാര്‍ഡ്, ജിഒസി-ഇന്‍-സി വെസ്റ്റേണ്‍ കമാന്‍ഡ് കമന്‍ഡേഷന്‍ കാര്‍ഡ്, പരാക്രം പദക് എന്നിങ്ങനെ നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കര സേനയുടെ 3 ഗ്രനേഡിയറില് കമ്മീഷന് ചെയ്ത അദ്ദേഹം പിന്നീട് അതെ സേനാ വിഭാഗത്തിന്റെ കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എച്ച്ആര്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി ഇന്‍സ്ട്രക്ടര്‍, സ്റ്റാഫ് നിയമനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ലോകകപ്പുകളിലും റിയോ ഒളിംപിക്സിലും ഇന്ത്യന്‍ ആര്‍മി ഷൂട്ടിംഗ് ടീമിന്റെ മികച്ച നിര്‍വഹണ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കായിക ഷൂട്ടിംഗ് വിഭാഗത്തില്‍ അന്താരാഷ്ട്ര അംഗീകൃത ജൂറി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: