ഹൈദരാബാദ്: കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന 1800 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് തമിഴ് നടന് വിശാല്‍. പുതിയ ചിത്രത്തിന്റെ പ്രീറിലീസിംഗ് വേദിയില്‍വെച്ചായിരുന്നു വിശാലിന്റെ പ്രഖ്യാപനം.
തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം പുനീത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുമായിരുന്നു. 1800 കുട്ടികളുടെ വിദ്യാഭ്യാസം കൂടാതെ 45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ എന്നിവ പുനിത് നടത്തിവന്നിരുന്നു.
തന്റെ നല്ലസുഹൃത്തായിരുന്നു പുനിതെന്ന് വിശാല്‍ ചടങ്ങളില്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ പുനീത് രാജ്കുമാറില്‍ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാര്‍ഥികളെ ഏറ്റെടുക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നതായും അദേഹം വ്യക്തമാക്കി.
പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തലേദിവസം വരെ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്ന താരം ഹൃദയാഘാതത്താല്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ചലച്ചിത്ര ലോകം കേട്ടത്. തിങ്കളാഴ്ച വരെ കര്‍ണ്ണാടകയില്‍ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂനിയര്‍ എന്‍ടിആര്‍ പ്രഭു ദേവ യെഷ് രശ്മിക മന്താന എസ്എം കൃഷ്ണ മുഖ്യമന്ത്രി ബൊമ്മയ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബാലതാരമായി സിനിമാ ലോകത്തേയക്ക് എത്തിയ പുനീത് അമ്പതില്‍ താഴെ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും കന്നട ചലച്ചിത്ര ലോകത്ത് മറ്റാരെക്കാളും പ്രേക്ഷകപ്രീതി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എക്കാലത്തെയും വലിയ കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന് എന്നതും മികച്ച അഭിനേതാവ് എന്നതുമായിരുന്നു ഇതിനുള്ള കാരണങ്ങള്‍. കൂടാതെ സമൂഹത്തോട് അത്രയും ബന്ധപ്പെട്ടുജീവിച്ച താരമായിരുന്നു അദ്ദേഹം. പുനീതിന്റെ വരുമാനത്തിന്റെ ഒരു ഭാഗം എന്നും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: