Categories: Kollam

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം; മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ചകളില്‍ മാത്രം

Published by

കൊട്ടാരക്കര: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാനവരുമാന ക്ഷേത്രങ്ങളിലൊന്നായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ 2012-മുതല്‍ ആലോചനയും ചര്‍ച്ചയും മാത്രം. 2018-ല്‍ ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാറും പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.വാസുവും എത്തിയപ്പോഴും ആലോചനയോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒരു കുറവുമുണ്ടായില്ല.  

ശ്രീകോവില്‍ ചോര്‍ച്ച, നടപ്പാത കല്ലുപാകല്‍, മുരുക, അയ്യപ്പ, ക്ഷേത്രങ്ങളുടെ ജീര്‍ണാവസ്ഥ പരിഹരിക്കുക, ക്ഷേത്രത്തിനകത്ത് ഉണ്ണിയപ്പ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മലിനജല ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഖരമാലിന്യങ്ങളും പൂജ അവശിഷ്ടങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇന്‍സിനേറ്റര്‍, അന്നദാന പുരയില്‍ നിന്നും മാലിന്യങ്ങള്‍ പോകുന്നതിന് ആവശ്യമായ ഡ്രെയിനേജ് സംവിധാനം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കെട്ടിടം പുതുക്കി പണിയുക, ക്ഷേത്രത്തിലെ വൈദ്യുത അറ്റകുറ്റപ്പണികള്‍, ക്ഷേത്രത്തിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തുക, ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം സ്ഥലത്ത് ഭക്തര്‍ക്ക് മതിയായ താമസവും ഭക്ഷണവും ഒരുക്കുന്നതിന് സത്രവും കാന്റീനും, മലിനമായി കിടക്കുന്ന ക്ഷേത്ര കുളം നവീകരിച്ച ചുറ്റും നടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം ഒരുക്കുക, പനയ്‌ക്കല്‍ കാവ് ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു മാസ്റ്റര്‍ പ്ലാനില്‍.

2018 സെപ്റ്റംബറില്‍  നിര്‍മ്മാണം ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും മുരുക, അയ്യപ്പ, ക്ഷേത്രങ്ങളുടെ നിര്‍മ്മാണം മാത്രമാണ് കഴിഞ്ഞ വര്‍ഷം തുടങ്ങി വയ്‌ക്കാന്‍ കഴിഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by