ന്യൂദല്‍ഹി: കോവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സീന് ഓസ്ട്രേലിയ അംഗീകാരം നല്കി. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കോവാക്സിന് അനുമതി നല്‍കിയത്. ഇതോടെ കോവാക്സിന് സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീനില്‍ പോവേണ്ടിവരില്ല.
ഓക്ട്രേലിയന് ആരോഗ്യ വകുപ്പിന്റെ ചികിത്സാ ചരക്ക് ഭരണവകുപ്പാണ് അംഗീകാരം നല്‍കിയത്. ഈ പ്രഖ്യാപനത്തോടെ ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ്, കോവാക്സിന് വാക്സിനുകള്‍ക്ക് അംഗീകാരം നല്കുന്ന ആദ്യത്തെ പ്രധാന സമ്പദ്വ്യവസ്ഥയായി ഓസ്ട്രേലിയ മാറി.
ഇന്ത്യയുടെ കോവാക്സിനും, ചൈനയുടെ സിനോഫാം നിര്‍മിച്ച വാക്സിനുമാണ് ഓസ്ട്രേലിയ അംഗീകാരം നല്‍കിയത്. കോവാക്സിന് സ്വീകരിച്ച 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സിനോഫാം വാക്സീന് സ്വീകരിച്ച 18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കുമാണ് ക്വാറന്റീന് അടക്കമുള്ള നിയന്ത്രണങ്ങളില്‍നിന്ന് ഓസ്ട്രേലിയ ഒഴിവാക്കിയത്.
ഓസ്ട്രേലിയയില്‍ ഉപയോഗിക്കുന്ന വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമേ ഇതുവരെ രാജ്യത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. ഇന്ത്യയിലെ കോവിഷീല്‍ഡിനും ചൈനയിലെ സിനോവാക് വാക്സിനുമായിരുന്നു നേരത്തെ അംഗീകാരമുണ്ടായിരുന്നത്. ഓസ്ട്രേലിയയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: