കൊച്ചി: ഗതാഗതം തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരേ പ്രതികരിച്ച നടന് ജോജു ജോര്‍ജ് മദ്യപിച്ച് ലക്കുകെട്ടിരുന്നെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. നടന് മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ, നടന്റെ ശരീരത്തില്‍ പരുക്കേറ്റതായും മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ, നടനെതിരേ വ്യാജ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസുകാര്‍ പ്രതിക്കൂട്ടിലായി. അതേസമം, പ്രതികരിച്ചതില്‍ ഒരു തെറ്റും ഉണ്ടെന്ന് കരുതുന്നില്ലന്ന് നടന് ജോജു ജോര്‍ജ് പ്രതികരിച്ചു. കാറിന്റെ ചില്ല് തകര്‍ക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തതിന് പരാതി നല്‍കുമെന്ന് ജോജു പറഞ്ഞു.
എന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞു. വീട്ടിലിരിക്കുന്ന അവരെ എന്തിനാണ് ഇവര്‍ അസഭ്യം പറഞ്ഞത്.ബ്ലോക്കില്‍പ്പെട്ട് കിടന്ന എന്റെ കാറിന്റെ തൊട്ടരികില്‍ കീമോവിന് കൊണ്ടുപോകുന്ന രോഗിയുമായി വന്ന വാഹനം ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോഴാണ് പ്രതികരിച്ചത്. പ്രതികരിച്ചതില്‍ ഒരു തെറ്റും ഉണ്ടെന്ന് കരുതുന്നില്ല’ – ജോജു മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനം വഴിയില്‍ തടയാന്‍ പാടില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കാതെയാണ് അവര്‍ സമരം നടത്തിയത്.ഇതിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. സിനിമാനടന് എന്നത് വിട്, ഷോ കാണിക്കാനല്ല ഞാന്‍ ശ്രമിച്ചത്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. പുറത്ത് ഷോ കാണിക്കേണ്ട ആവശ്യമില്ല.’ഇത് കോണ്‍ഗ്രസുമായുള്ള പ്രശ്നമല്ല. ചില വ്യക്തികളുമായുള്ള പ്രശ്നം മാത്രമാണ്. തനിക്കെതിരെ നടന്ന ആക്രമണത്തില്‍ പരാതി നല്‍കും. ഒരു സ്ത്രീയെ പോലും ഞാന്‍ അപമാനിച്ചിട്ടില്ല. എനിക്കും അമ്മയും പെണ്മക്കളുമുണ്ട്. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: