കൊച്ചി: കൊച്ചിയിലെ ദേശീയപാതയില്‍ വന്‍ ഗതാതതക്കുരുക്ക് ഉണ്ടാക്കിയ കോണ്‍ഗ്രസ് സമരത്തിനെതിരേ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വനിത പ്രവര്‍ത്തകരോട് അപരമര്യാദയായി പെരുമാറി എന്ന് പറഞ്ഞായിരുന്നു ആക്രമണം. ജോജുവിനെതിരേ കോണ്‍ഗ്രസുകാര്‍ പരാതിയും നല്കി. ഇന്ധന വില വര്ധനക്കെതിരേയാണ് െൈവറ്റില മുതല്‍ ഇടപ്പള്ളിവരെ 1500 വാഹനങ്ങള്‍ തടഞ്ഞിട്ട് കോണ്‍ഗ്രസ് സമരം നടത്തിയത്. മണിക്കൂറുകളോളം കുരുക്കില്‍ പെട്ടതോടെ നടന് ജോജു ജോര്‍ജ് ഉള്‍പ്പെടെ നാട്ടുകാര്‍ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതരായത്. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കാറിന്റെ ചില്ലുകളാണ് കോണ്‍ഗ്രസുകാര്‍ തകര്‍ത്തത്. തുടര്‍ന്ന് പോലീസുകാര്‍ തന്നെ കാര്‍ ഡ്രൈവ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജനങ്ങളെ തടഞ്ഞിട്ടുള്ള സമരം തോന്നിയവാസമാണെന്ന് ജോജു പൊട്ടിത്തെറിച്ചു. വലിയ വാക്കേറ്റമാണ് ജോജുവും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായത്. ആശുപത്രിയില്‍ പേകേണ്ട രോഗികള്‍ അടക്കം റോഡില്‍ കുടുങ്ങിയിട്ടുണ്ട്. പോലീസ് ഇടപെട്ടിട്ടും വാഹനങ്ങള്‍ കടത്തിവിടാന്‍ കോണ്‍ഗ്രസുകാര്‍ തയാറായില്ല. നടന് ജോജുവിനെ പിന്നീട് പോലീസ് സ്ഥലത്തു നിന്നു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: