അബുദാബി: ടി20 യില്‍ രണ്ടായിരം റണ്‍സ് നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന് താരമെന്ന റെക്കോഡ്് മുഹമ്മദ് ഷഹ്സാദിന് സ്വന്തം. ടി 20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിലാണ് ഷഹ്സാദ് ഈ നേട്ടം കൈവരിച്ചത്. വലംകൈ ബാറ്റ്സ്മാനായ ഷഹ്സാദ് 33 പന്തില്‍ 45 റണ്‍സ് കുറിച്ചാണ് കളം വിട്ടത്. ഷഹ്സാദിന് ഇതോടെ 68 ടി 20 മത്സരങ്ങില്‍ 2011 റണ്‍സായി. 12 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ടി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റസ്മാന്. കോഹ്ലി ഇതുവരെ കളിച്ച 91 മത്സരങ്ങളില്‍ നിന്ന് 3216 റണ്‍സ് നേടി.
അതിനിടെ നമീബിയക്കെതിരായ മത്സരത്തോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അഫ്ഗാന് മുന്‍ നായകന് അസ്ഗര്‍ അഫ്ഗാന് മത്സരത്തിനിടെ കളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. നമീബിയക്കെതിരായ മത്സരത്തോടെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് അസ്ഗര്‍ അഫ്ഗാന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അവസാന മത്സരത്തില്‍ അഫ്ഗാന് 23 പന്തില്‍ 31 റണ്‍സ് അടിച്ചെടുത്തു. അസ്ഗര്‍ ആറു ടെസ്റ്റും 114 ഏകദിനങ്ങളും 75 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: