ന്യൂദല്‍ഹി: ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേരിട്ട് സംഭാവനയായി സ്വീകരിച്ച പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി മുസ്ലീംലീഗ്. വിവിധ സംസ്ഥാനങ്ങളിലായി ഭരണത്തിലുള്ള ഡിഎംകെ, ആംആദ്മി പാര്‍ട്ടി, ബിജു ജനതാദള്‍, ശിവസേന, ജെഡിയു എന്നിവര്‍ ഇക്കാര്യത്തില്‍ ലീഗിന് പിന്നിലാണ്. എഐഡിഎംകെ, ജെഡിഎസ് എന്നിവര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പ്രതിപക്ഷ കക്ഷികളേക്കാളും ലീഗ് മുന്നില്‍ തന്നെയാണ്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4.63 കോടി രൂപയാണ് ലീഗിന് നേരിട്ട് പണമായി ലഭിച്ച സംഭാവനത്തുക. ആകെ പാര്‍ട്ടിക്ക് ലഭിച്ചത് 8.18 കോടി രൂപയും. അതായത് സംഭാനത്തുകയുടെ പകുതിയില്‍ അതികവും നേരിട്ട് പണമായി ലഭിക്കുന്നുവെന്ന് സാരം.
ഏറ്റവും ഉയര്‍ന്ന സംഭാവന ലഭിക്കുന്നത് ശിവസേനയ്ക്കാണ്. 62.85 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം സേനയ്ക്ക് ലഭിച്ചത്. എഐഎഡിഎംകെ ആപ്പ് എന്നിവര്‍ക്ക് യഥാക്രമം 52.17, 37.37 കോടി രൂപകള്വീതം ലഭിച്ചു. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിലാണ് പ്രദേശിക പാര്‍ട്ടികളുടെ സംഭാവനകളെ കുറിച്ചുള്ള വിവരം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: