കൊച്ചി: സഹകാര്‍ ഭാരതിയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. ഇന്നലെ നടന്ന സംസ്ഥാന സംഘടനാ സമിതിയോഗം സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് വാസുദേവ് ജോഷി ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സഹകരണ മേഖലയുടെ പ്രാധാന്യം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
സഹകാര്‍ ഭാരതി സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കേരളത്തില്‍ സഹകാര്‍ ഭാരതി വിജയകരമായി മുന്നേറുകയാണ്. മികച്ച സംവിധാനങ്ങളോടെ കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ഡോ. ഉദയ് വാസുദേവ ജോഷി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. സുധാകരന് അധ്യക്ഷനായി.
ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്പോര്‍, ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന് നമ്പ്യാര്‍, ക്ഷേത്ര സംഘടനാ സെക്രട്ടറി യു. കൈലാസ് മണി, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ബി. ജയരാജ്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന്, ട്രഷറര്‍ കെ. പ്രകാശന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
സമാപന ദിവസമായ ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ. ഉദയ് വാസുദേവ് ജോഷി ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി എസ്.എസ്. മേനോന് അധ്യക്ഷനാകും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്പോര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: