വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മുട്ടി റിലീസ് ചെയ്തു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ നൂറോളം താരങ്ങളാണ് പോസ്റ്റര്‍ പങ്കു വെച്ചത്. ദിലീപും ജോജു ജോര്‍ജും വളരെ സന്തോഷത്തില്‍ ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
തീര്‍ത്തും ഈ കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്കുന്ന ചിത്രമായിരിക്കുമെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജു ജോര്‍ജ്, അലന്‍സിയര്‍ ലോപ്പസ്, സിദ്ദിക്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍,എന്നിവരും വേഷമിടുന്നു. അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും സിനിമയ്ക്കുണ്ട്. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീസിനിമകള്‍ ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന് സ്റ്റാനിലസ് ആണ്.
സംഗീതം- ജസ്റ്റിന് വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന് എം റാഫി, ഫിനാന്‍സ് കണ്ട്രോളര്- ഷിജോ ഡൊമനിക്, സ്റ്റില്‍സ്- ഷാലു പേയാട്, പി.ആര്.ഒ- പി.ശിവപ്രസാദ്, ഡിസൈന്‍- ടെന്‍ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: