തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ചില സ്ഥലങ്ങില്‍ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതിചെയ്യുന്നു. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാന്‍ സാധ്യത. ഇതാണ് വരുംദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് ഇടയാക്കുന്നത്.
ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
നവംബര്‍ മൂന്നുവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്യാനാണ് സാധ്യത. ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ കേരളത്തിലെ അണക്കെട്ടുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കടുക്കുകയാണെങ്കില്‍ ഇടുക്കി ഡാം വീണ്ടും തുറക്കേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് വീണ്ടും ശക്തമായ മഴയുണ്ടായാല്‍ മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കേണ്ടിവരും. എന്നാല്‍ അടുത്ത 24 മണിക്കൂറില്‍ ഇടുക്കിയിലെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്നാണ് വിലയിരുത്തല്‍.
കെഎസ്ഇബിയുടെ കക്കി, പൊന്മുടി, പൊരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇടുക്കി, ഷോളയാര്‍, ആനയിറങ്കല്‍, മാട്ടുപ്പെട്ടി എന്നിവയ്ക്ക് ഓറഞ്ച് ജാഗ്രതയാണ്. കക്കി അണക്കെട്ട് ശനിയാഴ്ച വീണ്ടും തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: